SignIn
Kerala Kaumudi Online
Tuesday, 30 April 2024 5.04 PM IST

കേരളത്തിൽ അധികം വൈകാതെ ഏറ്റവും കൂടുതൽ അടച്ചു പൂട്ടാൻ പോകുന്ന സ്ഥാപനം

locked

ആലപ്പുഴ: ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നിർദേശിച്ച പരിഷ്കാരങ്ങൾ സംസ്ഥാനത്തെ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കി. പരിഷ്കാരങ്ങളുടെ ഭാഗമായി മേയ് മാസത്തിൽ ഡ്രൈവിംഗ് ടെസ്റ്റിനായി ബുക്ക് ചെയ്തിരുന്ന സ്ളോട്ടുകൾ മോട്ടോർ വാഹനവകുപ്പ് കഴിഞ്ഞദിവസം റദ്ദാക്കിയതും പുതിയ ബുക്കിംഗുകൾക്ക് ഒരുമാസത്തിലധികം കാലതാമസം ഉണ്ടാകുന്നതുമാണ് പരീക്ഷാർത്ഥികൾക്കൊപ്പം ഡ്രൈവിംഗ് പരിശീലകരെയും വലയ്ക്കുന്നത്.

അന്യസംസ്ഥാനങ്ങളിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് പോകേണ്ടവരുൾപ്പെടെ മദ്ധ്യവേനലവധിക്കാലത്താണ് ഡ്രൈവിംഗ് പരിശീലനം നടത്തുന്നത്. ഈ ലക്ഷ്യത്തോടെ മാസങ്ങൾക്ക് മുമ്പേ സ്ളോട്ട് ബുക്ക് ചെയ്ത 70 ഓളം പേരുടെ ബുക്കിംഗാണ് കഴിഞ്ഞദിവസം മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്. മേയ് 1 മുതൽ ദിവസം 30 പേർക്ക് മാത്രം ടെസ്റ്റ് നടത്തിയാൽ മതിയെന്ന നിർദേശം വന്നതോടെ മദ്ധ്യവേനലിൽ ഡ്രൈവിംഗ് പരിശീലനത്തിനെത്തുന്നവരിൽ പലരും ലേണേഴ്സിന് പോലും അപേക്ഷിക്കാതെ മടങ്ങിപ്പോകുന്ന സ്ഥിതിയാണുള്ളത്.

50പേരെത്തിയിരുന്നിടത്ത് ആരുമില്ല

1.ഓരോ ഡ്രൈവിംഗ് സ്കൂളിലും കുറഞ്ഞത് അമ്പത് പേർ ഡ്രൈവിംഗ് പരിശീലനത്തിനെത്തിയിരുന്ന മദ്ധ്യവേനൽക്കാലത്ത് ഈ സീസണിൽ മിക്ക സ്കൂളുകളിലും ഒരാൾപോലും പരിശീലനത്തിന് ചേർന്നിട്ടില്ല.

2.പരിശീലനത്തിന് മുന്നോടിയായി ലേണേഴ്സ് എടുക്കാൻ ശ്രമിക്കുമ്പോൾ 45 ദിവസത്തിന് ശേഷമുള്ള സ്ളോട്ടുകളാണ് ബുക്കിംഗിന് ലഭിക്കുന്നത്. ഇതോടെ പഠിതാക്കൾ മടങ്ങും

3.മദ്ധ്യവേനൽ സീസണിൽ പഠിതാക്കളില്ലാതെ വാഹനങ്ങൾ അകത്തു കയറ്റിയിടുകയും സ്കൂളുകൾ അടച്ചുപൂട്ടുകയും ചെയ്യേണ്ട സ്ഥിതിയാണെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകളും പരിശീലകരും

നക്ഷത്രമെണ്ണി ഡ്രൈവിംഗ് സ്കൂളുകാർ

ഒരുലക്ഷം രൂപ വിലയുളള വാഹനം പോലും സ്വന്തമായി വാങ്ങാൻ നിവൃത്തിയില്ലാത്തവരാണ് ഡ്രൈവിംഗ് സ്കൂളുകാരിൽ ഭൂരിഭാഗവും. രണ്ടരയേക്കറോളം സ്ഥലവും പതിനഞ്ച് വർഷത്തിൽ താഴെയുള്ള വാഹനങ്ങളും വാഹനങ്ങളിൽ ജി.പി.എസും സി.സി ടിവി കാമറയുമുണ്ടെങ്കിലേ ഡ്രൈവിംഗ് പരിശീലനം നടത്താനാകൂവെന്നാണ് പുതിയ നിബന്ധന. മിക്ക ഡ്രൈവിംഗ് സ്കൂളുകാരുടെയും വാഹനങ്ങൾ പതിനഞ്ച് വർഷം പഴക്കമുള്ളതാണ്. ഡാഷ് ബോഡിൽ കാമറയും ജി.പി.എസും സ്ഥാപിക്കാൻ കുറഞ്ഞത് അരലക്ഷം രൂപ വേണം.

ജില്ലയിൽ ഡ്രൈവിംഗ് സ്കൂളുകൾ : 400

ഉടമകളും പരിശീലകരും : 3000

പുതിയ പരിഷ്കാരം ഒരു തൊഴിൽ മേഖലയെകൂടിപ്രതിസന്ധിയിലേക്ക് തളളിവിട്ടിരിക്കുകയാണ്. ഒരു ദിവസം പേർക്ക് ടെസ്റ്റ് നടത്താൻ അവസരമുണ്ടായാലേ പ്രശ്നം പരഹരിക്കാനാകൂ. ജനവിരുദ്ധമായ നടപടികൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണം - സജീവ് റോയൽ. ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി, മാവേലിക്കര താലൂക്ക് പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DRIVING LICENSE TEST, ALAPPUZHA, MVD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.