ന്യൂഡൽഹി: ചെറുകിട-സൂക്ഷ്‌മ-ഇടത്തരം വ്യവസായികൾക്ക് വായ്‌പയും ഉത്പന്നങ്ങൾക്ക് വിപണിയും ഉറപ്പാക്കുന്നതിനുള്ള നിരവധി പ്രഖ്യാപനം കേന്ദ്ര ബഡ്‌ജറ്റിലുണ്ട്.
ഈടും മൂന്നാം കക്ഷിയുടെ ഗ്യാരന്റിയുമില്ലാതെ യന്ത്രങ്ങൾ വാങ്ങുന്നതിന് എം.എസ്.എം.ഇകൾക്ക് ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം വഴി ഓരോ അപേക്ഷകനും 100 കോടി വരെ ഗ്യാരന്റി പരിരക്ഷ.
എം.എസ്.എം.ഇകളുടെ വായ്‌പാ മൂല്യനിർണയത്തിന് പൊതു മേഖലാ ബാങ്കുകൾ സ്വന്തം രീതി വികസിപ്പിക്കും.
എം.എസ്.എം.ഇകൾക്ക് സമ്മർദ്ദ കാലത്ത് ബാങ്ക് വായ്‌പയുടെ തുടർച്ച സുഗമമാക്കാൻ സർക്കാർ ഗാരന്റി ഫണ്ട്.
'തരുൺ" വിഭാഗത്തിന് കീഴിലുള്ള വായ്‌പകൾ വിജയകരമായി തിരിച്ചടച്ച സംരംഭകർക്ക് മുദ്ര ലോണുകളുടെ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷം രൂപയാക്കി.
എം.എസ്.എം.ഇകൾക്കുള്ള ട്രെഡ്‌സ് പ്ലാറ്റ്‌ഫോം വിറ്റുവരവ് പരിധി 500 കോടിയിൽ നിന്ന് 250 കോടിയായി കുറച്ചു.
മൂന്ന് വർഷത്തിനുള്ളിൽ പ്രധാന എം.എസ്.എം.ഇ ക്ലസ്റ്ററുകൾക്കും സേവനം നൽകുന്നതിനും നേരിട്ട് വായ്‌പ നൽകുന്നതിനുമായി പുതിയ സിഡ്‌ബി ശാഖ
എം.എസ്.എം.ഇ മേഖലയിൽ 50 മൾട്ടി-പ്രൊഡക്ട് ഫുഡ് റേഡിയേഷൻ യൂണിറ്റുകൾ സ്ഥാപിക്കാൻ സാമ്പത്തിക സഹായം. എൻ.എ.ബി.എൽ അംഗീകാരത്തോടെ 100 ഭക്ഷ്യ ഗുണനിലവാര, സുരക്ഷാ പരിശോധനാ ലാബ് സ്ഥാപിക്കും.
എം.എസ്.എം.ഇകളുടെയും പരമ്പരാഗത കരകൗശല വിദഗ്ദ്ധരുടെയും ഉത്പന്നങ്ങൾ അന്താരാഷ്ട്ര വിപണികളിൽ വിൽക്കാൻ പൊതു-സ്വകാര്യ-പങ്കാളിത്ത മോഡിൽ ഇ-കൊമേഴ്‌സ് കയറ്റുമതി ഹബുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |