തൃശൂർ: തൃപ്പൂണിത്തുറ എം.എൽ.എ കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന എം.സ്വരാജിന്റെ ഹർജി ർ തള്ളിയ കോടതിവിധി സ്വാഗതം ചെയ്യുന്നുവെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ. ശബരിമല അയ്യപ്പനെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ സ്വരാജിന് ജനങ്ങളുടെയും, ഇപ്പോൾ കോടതിയുടെയും ഭാഗത്തു നിന്ന് കനത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്.
ശബരിമല സ്ത്രീപ്രവേശന വിഷയം കത്തി നിന്ന സമയത്ത് വിശ്വാസികളെ പൂർണ്ണമായും അപമാനിക്കുന്ന പ്രതികരണമാണ് സ്വരാജ് നടത്തിയത്. എല്ലാം കെ.ബാബുവിന്റെ തലയിൽ കെട്ടി വച്ച് തിരഞ്ഞെടുപ്പ് റദ്ദാക്കാമെന്ന ധാരണയായിരുന്നു ഇടതുപക്ഷത്തിന് ഉണ്ടായിരുന്നത്. തൃപ്പൂണിത്തുറയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നും, അപ്പോൾ വീണ്ടും സ്വരാജിനെ നിറുത്താമെന്നുള്ള സി.പി.എമ്മിന്റെ വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് കോടതിവിധിയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |