അങ്കമാലി: അങ്കമാലി എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ.ബി. ബാബുപ്രസാദും പാർട്ടിയും മൂക്കന്നൂർ - മൂലേപ്പാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ 500 ലിറ്റർ വാഷ് കണ്ടെത്തി. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും എക്സൈസ് പർട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ്, ഉത്സവ സമയമായതിനാൽ ഇത്തരം വ്യാജമദ്യ നിർമ്മാണങ്ങളും മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും അമർച്ച ചെയ്യാൻ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് അങ്കമാലി റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസ് അറിയിച്ചു. ഇത്തരത്തിലുള്ള വിവരങ്ങൾ ലഭിച്ചാൽ 9400069572 എന്ന ഫോൺ നമ്പറിൽ അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |