ഗുരുവായൂർ: ഗുരുവായൂരിലെ വിഷുക്കണി ദർശനം നാളെ പുലർച്ചെ 2.42 മുതൽ 3.42 വരെ. വിഷുപ്പുലരിയിൽ കണ്ണനെ കണി കാണാൻ പതിനായിരങ്ങൾ ഇന്ന് ഗുരുവായൂരിലെത്തും. ഇന്ന് രാത്രി തൃപ്പുകയ്ക്ക് ശേഷം ശാന്തിയേറ്റ കീഴ്ശാന്തി കണിയൊരുക്കും. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിലാണ് കണിയൊരുക്കുക. ഓട്ടുരുളിയിൽ ഉണക്കലരി, നാളികേരം, ചക്ക, മാമ്പഴം, ഗ്രന്ഥം, വാൽക്കണ്ണാടി, സ്വർണം, പുതുപ്പണം, കൊന്നപ്പൂവ് എന്നിവയാണ് കണിയായി ഒരുക്കുക.
പുലർച്ചെ രണ്ടരയോടെ മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി ശ്രീലകത്ത് പ്രവേശിച്ച ശേഷം ഗുരുവായൂരപ്പനെ കണി കാണിക്കും. തുടർന്ന് അലങ്കാരത്തോടെ സ്വർണത്തിടമ്പ് പൊൻപീഠത്തിൽ എഴുന്നള്ളിയ്ക്കും. മുന്നിൽ കണിക്കോപ്പും ഒരുക്കും. കിഴക്കേ ഗോപുര വാതിൽ തുറക്കുന്നതോടെ ഭക്തർക്ക് കണ്ണന് മുന്നിലെത്തി കണികാണാം. ഒരു മണിക്കൂർ കണി ദർശനമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |