തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് കൊടുങ്ങാനൂർ ഉള്ള വീട്ടിലാണ് വാവ സുരേഷ് എത്തിയിരിക്കുന്നത്. ആ വീട്ടിലെ അമ്മ പുറക് വശത്തുള്ള ചെറിയ വിറക് പുരയിൽ തേങ്ങ എടുക്കാൻ ചെന്നപ്പോഴാണ് കറുപ്പ് നിറമുള്ള ഒരു വലിയ പാമ്പിനെ കണ്ടത്. ഉടൻ തന്നെ ഇവർ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ വാവ, പാമ്പിനെ കണ്ട പരിസരം വൃത്തിയാക്കി. ഇപ്പോൾ മുട്ട വിരിയുന്ന സമയമാണ്. അതിനാൽ മുട്ടയിട്ട പാമ്പാണോ എന്നറിയാൻ വേണ്ടിയായിരുന്നു ഇത്. ആദ്യം കണ്ടത് ഒരു ചെറിയ ചുവർ പാമ്പിനെയാണ്. തല തൃകോണാകൃതിയിലുള്ള ഈ പാമ്പിന് വിഷമില്ല. അതിനാൽ, കടിച്ചാലും ചികിത്സ തേടേണ്ട കാര്യമില്ല എന്നാണ് വാവ പറയുന്നത്. കാണുക അഞ്ച് വെള്ളിവരയൻ പാമ്പിൻ കുഞ്ഞുങ്ങളേയും, ഇവയെ ഭക്ഷിക്കാൻ എത്തിയ ചേരയെയും പിടികൂടുന്ന വിശേഷങ്ങളുമായി സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |