SignIn
Kerala Kaumudi Online
Tuesday, 30 April 2024 3.40 PM IST

രാത്രി പത്ത് മണിക്ക് ശേഷവും തിരഞ്ഞെടുപ്പ് പ്രചാരണം; അണ്ണാമലൈക്കെതിരെ ചട്ടലംഘനത്തിന് കേസ് 

k-annamalai

കോയമ്പത്തൂർ: തമിഴ്നാട് ബിജെപി അദ്ധ്യക്ഷനും കോയമ്പത്തൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ കെ അണ്ണാമലയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു. സെക്ഷൻ 143, 286, 341 ഐപിസി 290 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോയമ്പത്തൂരിൽ രാത്രി പത്ത് മണിക്ക് ശേഷവും പ്രചാരണം നടത്താൻ ശ്രമിച്ചതിനാണ് സുലൂർ, സിംഗനെല്ലൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച സമയത്തിനപ്പുറം ബിജെപി പ്രവർത്തകർ പ്രചാരണം നടത്തുന്നതിനെ ഡിഎംകെ പ്രവർത്തകരും സഖ്യകക്ഷികളായ ഇടതുപക്ഷ പാർട്ടികളും എതിർത്തതിനെത്തുടർന്ന് അണ്ണാമലൈയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിയിലെ ഏതാനും നേതാക്കൾക്കുമെതിരെ കഴിഞ്ഞയാഴ്ച മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഡിഎംകെ അംഗം നൽകിയ പരാതിയെ തുടർന്ന് പീളമേട് പൊലീസ് നാല് ബിജെപി പ്രവർത്തകർക്കെതിരെ ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു.

അതേസമയം, തമിഴ്നാട്ടിൽ ബിജെപി ഏറ്റവും കൂടുതൽ വിജയസാദ്ധ്യത കൽപ്പിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കോയമ്പത്തൂർ. സ്വന്തം മണ്ഡലമായ കരൂരിൽ മത്സരിക്കാൻ ആഗ്രഹിച്ച അണ്ണാമലെയെ കൂടുതൽ വിജയ സാദ്ധ്യതയുള്ള കോയമ്പത്തുരിൽ മത്സരിക്കാൻ നേതൃത്വം നിർദേശിച്ചതിനു പിന്നിൽ അത് തന്നെയായിരുന്നു കാരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, LOKSABHA ELECTION 2025, LOKSABHA POLL, BJP, TAMILNADU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.