ന്യൂയോർക്ക്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസ് പ്രതിയും വജ്ര വ്യാപാരിയുമായ നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യു.എസിൽ അറസ്റ്റിൽ. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികളുടെ വായ്‌പാ തട്ടിപ്പ് നടത്തിയ കേസിൽ ഇന്ത്യയുടെ ആവശ്യപ്രകാരമാണ് അറസ്റ്ര്. ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ ഇന്ത്യയ്ക്ക് വിട്ടുനൽകുന്നത് സംബന്ധിച്ച കേസ് 17ന് കോടതി പരിഗണിക്കും.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങിയ നീരവിനെ ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടരുന്നതിനടെയാണ് നിഹാൽ കുടുങ്ങിയത്. നീരവ് നിലവിൽ ലണ്ടനിലെ ജയിലിലാണ്. വ്യാജ ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികൾ തട്ടിയതിന് നീരവിനും നിഹാലിനും അമ്മാവൻ മെഹുൽ ചോക്‌സിയ്ക്കും എതിരെ സി.ബി.ഐയും ഇ.ഡിയും കേസെടുത്തിരുന്നു. ബെൽജിയത്തിൽ അറസ്റ്റിലായ ചോക്സിയേയും ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |