SignIn
Kerala Kaumudi Online
Tuesday, 30 April 2024 3.59 PM IST

15 ലക്ഷം കൈകളിലെത്തണമോ, വെറും 500 രൂപ നിക്ഷേപിച്ചാൽ കാര്യം എളുപ്പത്തിൽ സാധിച്ചെടുക്കാം

plan

വരുമാനം എത്ര ചെറുതോ വലുതോ ആയിക്കോട്ടേ. അതിൽ നിന്നും വീണ്ടും ലാഭം നേടി ഭാവി സുരക്ഷിതമാക്കുകയെന്നത് വലിയ കാര്യമാണ്. അതിനായി നിരവധി നിക്ഷേപ പദ്ധതികൾ ഇപ്പോൾ നിലവിലുണ്ട്. പക്ഷെ അവയെക്കുറിച്ച് ഇപ്പോഴും പലർക്കും വ്യക്തമായ ധാരണ ഉണ്ടാകണമെന്നില്ല. ചെറിയ പ്രായത്തിൽ തന്നെ തന്നെ ഒരു നിക്ഷേപ പദ്ധതിയിൽ ചേർന്ന് വരുമാനത്തിന്റെ ഒരു ഭാഗം കൃത്യമായി നിക്ഷേപിച്ച് നിശ്ചിത വർഷത്തിനുളളിൽ മികച്ച ലാഭം നേടിയെടുക്കാൻ സാധിക്കുന്ന ഒരു പദ്ധതിയാണ് സിസ്​റ്റമാ​റ്റിക് ഇൻവെസ്​റ്റ്‌മെന്റ് പ്ലാൻ (എസ്‌ഐപി).

എസ്ഐപി ഒരു പ്രതിമാസ നിക്ഷേപ പദ്ധതിയാണ്. എത്ര ചെറിയ തുക വേണമെങ്കിലും എസ്‌ഐപിയിൽ നിക്ഷേപിക്കാവുന്നതാണ്. പ്രതിമാസം നിങ്ങളുടെ വരുമാനത്തിൽ നിന്ന് 500 രൂപ ഇതിൽ നിക്ഷേപിക്കാൻ സാധിക്കുമെങ്കിൽ 25 വർഷം കൊണ്ട് നിങ്ങൾക്ക് 15 ലക്ഷം രൂപ സ്വന്തമാക്കാവുന്നതാണ്. നിക്ഷേപത്തിന് 12 ശതമാനം പലിശയും ഈ പദ്ധതിയിലൂടെ ലഭിക്കുന്നതാണ്.

നിക്ഷേപം നടത്തേണ്ടത് എങ്ങനെയെന്ന് നോക്കാം.
25 മുതൽ 30 വർഷം വരെ നിങ്ങൾക്ക് എസ്‌ഐപിയിൽ നിക്ഷേപം നടത്താവുന്നതാണ്. പക്ഷെ ഓരോ വർഷം കഴിയുമ്പോഴും നിക്ഷേപ തുകയുടെ പത്ത് ശതമാനം കൂടി അധികമായി നിക്ഷേപിക്കണം. ഉദാഹരണത്തിന് ആദ്യത്തെ ഒരു വർഷം നിങ്ങൾ പ്രതിമാസം 500 രൂപ വീതമാണ് എസ്‌ഐപിയിൽ നിക്ഷേപിക്കുന്നതെങ്കിൽ രണ്ടാമത്തെ വർഷം നിക്ഷേപ തുകയുടെ പത്ത് ശതമാനമായ 50 രൂപയും ചേർത്ത് ആതെ 550 രൂപ നിക്ഷേപിക്കണം.

അങ്ങനെ ഓരോ വർഷം കഴിയുമ്പോഴും നിക്ഷേപ തുകയുടെ പത്ത് ശതമാനം വീതം വർദ്ധിപ്പിക്കണം. അപ്പോൾ നിങ്ങളുടെ നിക്ഷേപ തുക ഓരോ വർഷവും 550,605 എന്നിങ്ങനെ തുടരും. ഇത്തരത്തിൽ നിക്ഷേപം തുടരുകയാണെങ്കിൽ 25 വർഷം കൊണ്ട് നിങ്ങളുടെ ആകെ നിക്ഷേപം 5,90,082 രൂപയാകും. 12 ശതമാനം പലിശയിനവും കൂടി ചേർന്നാൽ 15,47,691 രൂപയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, INVESTMENT, PLAN, LIFE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.