SignIn
Kerala Kaumudi Online
Tuesday, 30 April 2024 6.30 PM IST

ചൂടുകാലത്ത് തണ്ണിമത്തൻ ഇങ്ങനെയാണോ നിങ്ങൾ കഴിക്കാറുളളത്? എങ്കിൽ കിട്ടാൻ പോകുന്നത് എട്ടിന്റെ പണി

water-melon

ഏറ്റവും കൂടുതൽ ജലാംശം അടങ്ങിയിരിക്കുന്ന പഴവർഗങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. ഇതിൽ 92 ശതമാനവും ജലമാണ് അടങ്ങിയിരിക്കുന്നത്. അതിനാൽതന്നെ ചൂടുളള കാലാവസ്ഥയിൽ തണ്ണിമത്തൻ കൂടുതലായി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണംചെയ്യും. ആറ് മാസം പ്രായമുളള കുഞ്ഞുങ്ങൾക്കും തണ്ണിമത്തൻ ചെറിയ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

നമ്മളിൽ പലരും തണ്ണിമത്തൻ ഫ്രിഡ്ജിലാണ് സൂക്ഷിക്കാറുളളത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് അതിന്റെ പോഷകഗുണങ്ങൾ നഷ്ടപ്പെടുത്തുമെന്നും വിദഗ്ദ്ധർ പറയുന്നു. ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നതിനേക്കാൾ കൂടുതൽ പോഷകങ്ങൾ പുറത്ത് അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കുന്ന തണ്ണിമത്തന് ഉണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ നടത്തിയ പഠനങ്ങളിൽ പറയുന്നത്. മുറിച്ച തണ്ണിമത്തൻ ഒരിക്കലും ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കരുത്. ഇത് ബാക്ടീരിയകൾ വളരാൻ ഇടയാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. തണ്ണിമത്തൻ തണുപ്പിച്ച് കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്മൂത്തിയിലോ മിൽക്ക് ഷേക്ക് രൂപത്തിലോ കഴിക്കുന്നതാണ് നല്ലതെന്നും വിദഗ്ദ്ധർ പറയുന്നു.

തണ്ണിമത്തന്റെ മറ്റ് പോഷക ഗുണങ്ങൾ

ലൈക്കോപീൻ, ആന്റി ഓക്‌സിഡന്റുകൾ, വൈറ്റമിൻ എ,സി, പൊട്ടാസ്യം, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് തണ്ണിമത്തൻ. ഇതിൽ സിട്രുലിൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന നൈട്രിക് ഓക്‌സൈഡിന്റെ ഉത്പാദനത്തെ സഹായിക്കും. തണ്ണിമത്തനിൽ കലോറി കുറവുള്ളതിനാൽ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. തണ്ണിമത്തൻ പഴമായോ ജ്യൂസായോ കഴിച്ചാലും ആരോഗ്യഗുണങ്ങൾ ലഭിക്കും. കലോറി വളരെ കുറവായതിനാൽ, ഇത് കഴിക്കുന്നത് ഏറെ നേരം വിശപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറക്കാൻ ശ്രമിക്കുന്നവർക്കും തണ്ണിമത്തൽ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, WATERMELON, BENEFITS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.