SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.30 AM IST

ഏക  സിവിൽകോഡ്  ഉറപ്പിച്ച്  ബി.ജെ.പി  പ്രകടന പത്രിക, തുടർഭരണം വികസിത  ഇന്ത്യക്കായി

bjp

ന്യൂഡൽഹി: ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് ഉറപ്പ് നൽകിയും രാജ്യത്തിനായുള്ള വികസന പദ്ധതികൾ ചൂണ്ടിക്കാട്ടിയും ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറക്കി. ലിംഗഭേദമില്ലാതെ തുല്യനീതിയും സ്ത്രീസമത്വവും ഉറപ്പാക്കാനാണ് ഏക സിവിൽ കോഡെന്ന് എടുത്തുപറയുന്നു. പൗരത്വനിയമഭേദഗതി പ്രകാരം അർഹരായ എല്ലാവർക്കും പൗരത്വം നൽകും. ദേശീയ പൗരത്വ രജിസ്റ്ററിന് ഊന്നൽ കൊടുത്തിട്ടില്ല.

`മോദിയുടെ ഗ്യാരന്റി' എന്നപേരിലുള്ള പ്രകടനപത്രിക ബി.ജെ.പി ആസ്ഥാനത്താണ് പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്‌ദാനങ്ങൾ നടപ്പാക്കാൻ സുസ്ഥിര സർക്കാരിനായി മൂന്നാം വട്ടവും അവസരം നൽകണമെന്നാണ് പാർട്ടിയുടെ അഭ്യർത്ഥന.

സ്ത്രീകൾ, ദരിദ്രർ, യുവാക്കൾ, കർഷകർ എന്നിങ്ങനെയുള്ള 10 വിഭാഗങ്ങൾക്കും ആഭ്യന്തരം, വിദേശം, സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ എന്നിങ്ങനെ 14 മേഖലകൾക്കും ഗുണം ചെയ്യുന്ന ഗ്യാരന്റികളാണ് നൽകുന്നത്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഒറ്റ വോട്ടർപട്ടിക എന്നിവ യാഥാർത്ഥ്യമാക്കും. 70 വയസ്സിന് മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാരെയും സാമ്പത്തിക പരിധിയില്ലാതെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ഭാഗമാക്കും.

കാർഷികവിളകൾക്ക് താങ്ങുവില കാലാകാലങ്ങളിൽ പരിഷ്കരിക്കും. ഇന്ത്യയെ മൂന്നാം സാമ്പത്തിക ശക്തിയാക്കും. പുതിയ വിമാനത്താവളങ്ങൾ, കൂടുതൽ ബുള്ളറ്റ് ട്രെയിനുകൾ, മെച്ചപ്പെട്ട ട്രെയിൻ യാത്ര, മികച്ച റോഡുകൾ, 6ജി ഇന്റർനെറ്റ് സേവനം തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്.

2030ഓടെ ഇന്ത്യയെ ആഗോള ഇലക്‌ട്രോണിക്‌സ് നിർമ്മാണ കേന്ദ്രമാക്കും. ചിപ്പ്, വാഹന, ടെക്സ്റ്റൈൽ മേഖലകളിൽ ആഗോളതലത്തിൽ മുന്നിലെത്തിക്കും.മുദ്ര യോജ്‌ന വായ്‌പ പത്തു ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷമാക്കും. എല്ലാ വീടുകളിലും പൈപ്പിൽ പാചകവാതകം എത്തിക്കും.ലക്ഷാധിപതി ദീദി പദ്ധതിയിൽ മൂന്നു കോടി വനിതകൾക്ക് സഹായം. പാവങ്ങൾക്കുള്ള സൗജന്യ റേഷൻ 5 വർഷം തുടരും.

 വി​ക​സ​ന​ത്തി​ന് ​മു​ൻ​തൂ​ക്കം, ജ​ന​പ്രി​യ​ ​പ​ദ്ധ​തി​ക​ൾ​ ​തു​ട​രും

​വി​ക​സി​ത​ ​ഇ​ന്ത്യ​ ​എ​ന്ന​ ​ല​ക്ഷ്യം​ 2047​ൽ​ ​കൈ​വ​രി​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ട്ടു​ള്ള അ​ടി​സ്ഥാ​ന​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളാ​ണ് ​ബി.​ജെ.​പി​യു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​ത്രി​ക​യി​ലെ​ ​വാ​ഗ്ദാ​ന​ങ്ങ​ൾ.
ബി.​ജെ.​പി​ ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ജെ.​പി​ ​ന​ദ്ദ,​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ,​ ​പ്ര​ക​ട​ന​ ​പ​ത്രി​ക​സ​മി​തി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​രാ​ജ്‌​നാ​ഥ് ​സിം​ഗ്,​ ​ക​ൺ​വീ​ന​ർ​ ​നി​ർ​മ​ല​ ​സീ​താ​രാ​മ​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​പ്ര​ക​ട​ന​പ​ത്രി​ക​ ​പു​റ​ത്തി​റ​ക്കി​യ​ത്. പൊ​ള്ള​യാ​യ​ ​വാ​ഗ്ദാ​ന​ങ്ങ​ളാ​ണെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി,​ ​ബി.​ജെ.​പി​യു​ടെ​ ​ന​ട​പ്പാ​ക്കാ​ത്ത​ ​വാ​ഗ്ദാ​ന​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​ ​കോ​ൺ​ഗ്ര​സ്‌ പു​റ​ത്തി​റ​ക്കി.

ബി.​ജെ.​പി​യു​ടെ​ ​വാ​ഗ്‌​ദാ​ന​ങ്ങ​ൾ
​ ​ആ​യു​ഷ്‌​മാ​ൻ​ ​ഭാ​ര​ത് ​പ​ദ്ധ​തി​ ​എ​ല്ലാ​ ​മു​തി​ർ​ന്ന​ ​പൗ​ര​ൻ​മാ​ർ​ക്കും​ ​ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ൾ​ക്കും.
​ ​ഭ​വ​ന​ ​നി​ർ​മ്മാ​ണ​ ​പ​ദ്ധ​തി,​ ​ശു​ദ്ധ​ജ​ല​ ​പ​ദ്ധ​തി,​ ​ഉ​ജ്ജ്വ​ല​ ​പ​ദ​‌്ധ​തി,​ ​ആ​യു​ഷ്‌​മാ​ൻ​ ​ഭാ​ര​ത് ​തു​ട​ങ്ങി​യ​ ​പ​ദ്ധ​തി​ക​ൾ​ ​വ്യാ​പി​പ്പി​ക്കും.
​ 5​ജി​ ​വ്യാ​പി​പ്പി​ക്കും,​ 6​ജി​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യാ​ൽ​ ​ടെ​ലി​കോം​ ​മേ​ഖ​ല​ ​മെ​ച്ച​പ്പെ​ടു​ത്തും.
​ ​പു​തു​ത​ല​മു​റ​ ​ട്രെ​യി​നു​ക​ൾ​ ​വ​ഴി​ ​ക​ണ​ക്‌​റ്റി​വി​റ്റി​ ​കൂ​ട്ടും,​ ​വ​ന്ദേ​ഭാ​ര​ത് ​സ്ളീ​പ്പ​ർ​ ​ട്രെ​യി​നു​ക​ൾ​ ​ഇ​റ​ക്കും.
​ 2047​ഒാ​ടെ​ ​പെ​ട്രോ​ളി​യം​ ​ഉ​പ​യോ​ഗം​ ​കു​റ​യ്‌​ക്കും,​ ​വൈ​ദ്യു​തി​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​ചാ​ർ​ജ്ജിം​ഗ് ​സ്റ്റേ​ഷ​നു​കൾ
​ ​ജ​ല​സേ​ച​ന,​ ​സം​ഭ​ര​ണ,​ ​കോ​ൾ​ഡ് ​സ്റ്റോ​റേ​ജ്,​ ​ഭ​ക്ഷ്യ​ ​സം​സ്‌​ക​ര​ണ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​മെ​ച്ച​പ്പെ​ടു​ത്താ​ൻ​ ​കൃ​ഷി​ ​അ​ടി​സ്ഥാ​ന​ ​വി​ക​സ​ന​ ​പ​ദ്ധ​തി.
​ ​കാ​ലാ​വ​സ്ഥാ​ ​മു​ന്ന​റി​യി​പ്പി​നും​ ​മ​റ്റു​മാ​യി​ ​കൃ​ഷി​ ​ഉ​പ​ഗ്ര​ഹം.
​ ​കാ​യി​ക​ ​മേ​ഖ​ല​യി​ൽ​ ​വ​നി​ത​ക​ളു​ടെ​ ​പ​ങ്കാ​ളി​ത്തം​ ​കൂ​ട്ടും.​ ​വ​നി​ത​ക​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​ടോ​യ്‌​ല​റ്റു​കൾ
​ ​വ​നി​താ​ ​സം​വ​ര​ണം​ ​ഫ​ല​പ്ര​ദ​മാ​യി​ ​ന​ട​പ്പാ​ക്കും.
​ ​റി​ക്രൂ​ട്ടിം​ഗ് ​ന​ട​പ​ടി​ക​ൾ​ ​സു​താ​ര്യ​മാ​ക്കും.​ ​ഒ​ഴി​വു​ക​ൾ​ ​കൃ​ത്യ​മാ​യി​ ​പ​ര​സ്യ​പ്പെ​ടു​ത്തും.​ ​മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ​ ​കാ​ര്യ​ക്ഷ​മ​മാ​ക്കും.
​ ​ത​മി​ഴ് ​ക​വി​ ​തി​രു​വ​ള്ളു​വ​രു​ടെ​ ​പേ​രി​ൽ​ ​ലോ​ക​ത്ത് ​വി​വി​ധ​ ​ഇ​ട​ങ്ങ​ളി​ൽ​ ​സാം​സ്‌​കാ​രി​ക​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​സ്ഥാ​പി​ക്കും.
​ ​അ​യോ​ദ്ധ്യ​ ​രാ​മ​ക്ഷേ​ത്ര​ത്തി​ലെ​ ​പ്രാ​ണ​പ്ര​തി​ഷ്‌​ഠാ​ ​ദി​നം​ ​രാ​മാ​യ​ൺ​ ​ഉ​ൽ​സ​വ​മാ​യി​ ​ആ​ഘോ​ഷി​ക്കും.​ ​അ​യോ​ദ്ധ്യ​ ​ന​ഗ​ര​ത്തെ​ ​വി​ക​സി​പ്പി​ക്കും.
​ ​ഒാ​ട്ടോ,​ ​ടാ​ക്‌​സി,​ ​ട്ര​ക്ക് ​ഡ്രൈ​വ​ർ​മാ​ർ​ക്കും​ ​ഇ​-​ശ്ര​മം​ ​പോ​ർ​ട്ട​ലി​ന് ​കീ​ഴി​ലു​ള്ള​ ​ക്ഷേ​മ​ ​പ​ദ്ധ​തി​കൾ
​ ​സാ​യു​ധ​ ​സേ​ന​ക​ളെ​ ​ഏ​കോ​പി​പ്പി​ച്ചു​ള്ള​ ​തി​യ​റ്റ​ർ​ ​ക​മാ​ൻ​ഡ് ​ന​ട​പ്പാ​ക്കും.
​ ​ഭാ​ര​ത​ ​ച​രി​ത്രം​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​ദേ​ശീ​യ​ ​മ്യൂ​സി​യം​ ​തു​ട​ങ്ങും.
​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​'​ഒ​രു​ ​രാ​ജ്യം​ ​ഒ​രു​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡ്'​ ​പ​ദ്ധ​തി.
​ 2030​ലെ​ ​ഒ​ളി​മ്പി​ക്‌​സി​ന് ​ആ​തി​ഥ്യ​മ​രു​ളാ​ൻ​ ​ശ്ര​മി​ക്കും.

 10​ ​വ​ർ​ഷ​ത്തെ​ ​ഭ​ര​ണം​ ​പ്ര​ക​ടന പ​ത്രി​ക​യു​ടെ​ ​ഗാ​ര​ന്റി​:​ ​മോ​ദി

​പ്ര​ക​ട​ന​ ​പ​ത്രി​ക​യി​ലെ​വാ​ഗ്‌​ദാ​ന​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കു​മെ​ന്ന​തി​ന്റെ​ ​തെ​ളി​വാ​ണ് ​പ​ത്തു​ ​വ​ർ​ഷ​ത്തെ​ ​ബി.​ജെ.​പി​ ​ഭ​ര​ണ​മെ​ന്ന് ​പ്ര​കാ​ശ​ന​ ​ച​ട​ങ്ങി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​പ​റ​ഞ്ഞു.​ ​അ​ടു​ത്ത​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ച്ച​ശേ​ഷ​മു​ള്ള​ 100​ ​ദി​വ​സ​ത്തെ​ ​ക​ർ​മ്മ​പ​ദ്ധ​തി​ ​വാ​ഗ്‌​ദാ​ന​ങ്ങ​ൾ​ ​നി​റ​വേ​റ്റു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​ണ്.
10​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ബി.​ജെ.​പി​ ​പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ ​ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്.​ ​ഇ​പ്പോ​ഴ​ത്തെ​ ​വാ​ഗ്‌​ദാ​ന​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കാ​ൻ​ ​ന​ട​പ​ടി​ക​ൾ​ ​തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.​ ​പ്ര​ക​ട​ന​പ​ത്രി​ക​യു​ടെ​ ​പ​വി​ത്ര​ത​ ​ബി.​ജെ.​പി​ ​പു​നഃ​സ്ഥാ​പി​ച്ചു.​ ​രാ​ജ്യ​ത്തി​നു​വേ​ണ്ടി​ ​ക​ടു​ത്ത​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​എ​ടു​ക്കാ​ൻ​ ​പാ​ർ​ട്ടി​ ​മ​ടി​ച്ചി​ല്ല.​ ​ത​ങ്ങ​ൾ​ക്ക് ​രാ​ജ്യം​ ​എ​പ്പോ​ഴും​ ​ഒ​ന്നാ​മ​താ​ണ്.​ ​പു​തി​യ​ ​പ്ര​ക​ട​ന​പ​ത്രി​ക​ ​ജ​ന​ങ്ങ​ളു​ടെ​ ​സ്വ​പ്ന​ങ്ങ​ളെ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കും.​ ​അ​ത് 2047​ൽ​ ​ഇ​ന്ത്യ​യെ​ ​വി​ക​സി​ത​ ​രാ​ഷ്ട്ര​മാ​ക്കാ​നും​ ​സ​ഹാ​യി​ക്കും.
1,000​ ​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​ഇ​ന്ത്യ​യു​ടെ​ ​ഭാ​ഗ​ധേ​യം​ ​രൂ​പ​പ്പെ​ടു​ത്താ​ൻ​ ​സ​മ​യ​മാ​യെ​ന്ന​ ​ത​ന്റെ​ ​ചെ​ങ്കോ​ട്ട​യി​ലെ​ ​പ്ര​സം​ഗം​ ​മോ​ദി​ ​ഓ​ർ​മ്മ​പ്പെ​ടു​ത്തി.​ ​അ​ന്ന് ​ന​ൽ​കി​യ​ ​ഗാ​ര​ന്റി​യു​ടെ​ ​ഭാ​ഗ​മാ​ണ് ​പ്ര​ക​ട​ന​ ​പ​ത്രി​ക.​ ​പൗ​ര​ന്മാ​രു​ടെ​ ​ക്ഷേ​മ​ത്തി​നും​ ​വി​ക​സി​ത​ ​ഭാ​ര​തം​ ​എ​ന്ന​ ​ദ​ർ​ശ​നം​ ​സാ​ക്ഷാ​ത്ക​രി​ക്കാ​നും​ ​വേ​ണ്ടി​ ​പ്ര​ക​ട​ന​ ​പ​ത്രി​ക​ ​വേ​ഗ​ത്തി​ൽ​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്നും​ ​അ​തി​നാ​യി​ ​വ​ൻ​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും​ ​മോ​ദി​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.
വേ​ഗ​ത​ ​കൈ​വ​രി​ച്ച​ ​പു​തി​യ​ ​ഇ​ന്ത്യ​യെ​ ​ആ​ർ​ക്കും​ ​ത​ട​യാ​ൻ​ ​ക​ഴി​യി​ല്ല.​ ​പ്ര​തി​പ​ക്ഷ​ത്തെ​ ​ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്ന​ ​ആ​രോ​പ​ണ​ത്തി​ൽ​ ​ക​ഴ​മ്പി​ല്ല.​ ​കൊ​ള്ള​യ​ടി​ച്ച​വ​ർ​ ​ജ​യി​ലി​ൽ​ ​പോ​കു​മ്പോ​ൾ​ ​അ​ധഃ​സ്ഥി​ത​ർ​ക്ക് ​അ​വ​രു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​ല​ഭി​ക്കു​ന്നു.​ ​അ​ഴി​മ​തി​ക്കാ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​തു​ട​രു​മെ​ന്നും​ ​മോ​ദി​ ​പ​റ​ഞ്ഞു.​ ​പ്ര​ക​ട​ന​പ​ത്രി​ക​ ​ല​ക്ഷ്യ​മി​ടു​ന്ന​ ​ദ​രി​ദ്ര,​ ​യു​വ,​ ​ക​ർ​ഷ​ക,​ ​സ്‌​ത്രീ​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​പ്ര​തി​നി​ധി​ക​ൾ​ക്ക് ​പ്ര​ധാ​ന​മ​ന്ത്രി​ ​പ​ത്രി​ക​യു​ടെ​ ​പ​ക​ർ​പ്പ് ​ന​ൽ​കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.