SignIn
Kerala Kaumudi Online
Saturday, 27 July 2024 12.32 PM IST

മാസം തോറും ഷോപ്പിംഗിനായി ഭർത്താവ് നൽകുന്നത് ഒരു കോടി രൂപ, എന്നിട്ടും പരിഭവം മാറുന്നില്ലെന്ന് യുവതി

girl

ഭാര്യയ്ക്ക് മാസം തോറും ചെലവിനായുളള പണം കൊടുക്കുന്ന ഭർത്താക്കൻമാരാണോ നിങ്ങൾ അല്ലെങ്കിൽ ചെലവിനായി ഭർത്താക്കൻമാരിൽ നിന്നും മാസം തോറും പണം വാങ്ങുന്ന ഭാര്യമാരാണോ നിങ്ങൾ? എങ്കിൽ ഈ വാർത്ത കേട്ട് അന്തംവിട്ടോളൂ. യുഎഇയിലെ ഒരു കോടീശ്വരൻ തന്റെ ഭാര്യയ്ക്ക് മാസം തോറും ചെലവിനായി നൽകുന്ന പണമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.

ബ്രിട്ടീഷ് വംശജയായ മലൈക രാജയെന്ന യുവതിയാണ് വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. തന്റെ ഭർത്താവ് ഷോപ്പിംഗിനായി മാത്രം 180,000 പൗണ്ട് (1.86 കോടി) നൽകുമെന്നാണ് യുവതി ടിക്‌ടോക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. മലൈക മിക്കപ്പോഴും ഭർത്താവും മകനുമായുളള വീഡിയോകൾ ടിക്‌ടോക്കിലൂടെ പങ്കുവയ്ക്കാറുണ്ട്.അടുത്തിടെ യുവതി പങ്കുവച്ച ഒരു വീഡിയോയാണ് കൂടുതൽ വൈറലായത്. ഈദ് ആഘോഷങ്ങൾക്കായി മലൈക ഭർത്താവിനോട് കൂടുതൽ പണം ആവശ്യപ്പെടുന്ന ഒരു വീഡിയോയായിരുന്നു ഇത്.

malaika

ഭർത്താവ് പണം തന്നില്ലെങ്കിൽ ദാമ്പത്യബന്ധം തകരുമോയെന്നും ടിക്‌ടോക്കിലൂടെ നിരവധി പേർ യുവതിയോട് ചോദിക്കുന്നുണ്ട്. സോഷ്യൽമീഡിയയിൽ പലതരത്തിലുളള വീഡിയോയാണ് മലൈക പങ്കുവയ്ക്കുന്നത്. ഒരു വീഡിയോയിൽ ഭർത്താവിൽ നിന്നും പണം വാങ്ങിയ യുവതി നേരെ പോയത് ദുബായിയിലെ ഒരു ഷോപ്പിംഗ് മാളിലേക്കാണ്. ശേഷം വിലപിടിപ്പുളള ആഡംബര വസ്തുക്കൾ വിൽക്കുന്ന സ്ഥലത്ത് നിന്നും നിരവധി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതും കാണാം.

മലൈകയ്ക്ക് ആഭരണങ്ങൾ കൂടുതലായി വാങ്ങുന്നതിനോടാണ് പ്രിയമെന്ന് പല വീഡിയോയിലും പറഞ്ഞിട്ടുണ്ട്.ഒരു മാസം ബ്രേസ്ലെ​റ്റുകൾ വാങ്ങാൻ മാത്രം താൻ 4.15 ലക്ഷം രൂപ ചെലവഴിക്കുമെന്നും യുവതി പറയുന്നുണ്ട്. ഇത്രയൊക്കെ ചെയ്തിട്ടും യുവതി തന്റെ ഭർത്താവിന്റെ കു​റ്റങ്ങളും ഇടയ്ക്കിടയ്ക്ക് ടിക്‌ടോക്കിൽ പങ്കുവയ്ക്കാറുണ്ട്.തന്നെ ഷോപ്പിംഗിനായി ഭർത്താവ് കൊണ്ടുവരാറില്ലെന്നും മലൈക പറയുന്നു. യുവതിക്ക് ഇപ്പോൾ തന്നെ ടിക്‌ടോക്കിൽ മൂന്ന് മില്ല്യൺ ഫോളോവേഴ്സ് ഉണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIRAL, VIDEO
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.