നീലേശ്വരം: ലോക് സഭ ഇലക്ഷന്റെ മുന്നോടിയായി നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ഇടങ്ങളിൽ പൊലീസും സി ആർ.പി.എഫും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. മലപ്പച്ചേരി , അരയി , മേക്കാട്ട് , എരിക്കുളം, ബങ്കളം, നീലേശ്വരം മാർക്കറ്റ് , കോട്ടപ്പുറം എന്നീ സ്ഥലങ്ങളിലാണ് റൂട്ട് മാർച്ച് നടത്തിയത്. കാഞ്ഞങ്ങാട് സബ് കളക്ടർ സുഫിയാൻ അഹമ്മദ് , നീലേശ്വരം പൊലീസ് ഇൻസ്പെക്ടർ അഹമ്മദ്, ഉമേശൻ , സബ് ഇൻസ്പെക്ടർമാരായ ടി.വിശാഖ് അശോക് കുമാർ , രതീശൻ , സി ആർ.പി.എഫ് പ്ലറ്റൂൺ കമാന്റർ കൂൽവർ സിംഗ് എന്നിവർ നേതൃത്വം നൽകി. റൂട്ട് മാർച്ചിൽ നീലേശ്വരം പോലീസ് ഉദ്യോഗസ്ഥരും സി ആർ.പി. എഫ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |