SignIn
Kerala Kaumudi Online
Wednesday, 01 May 2024 9.16 PM IST

പ്രചാരണം അവസാന ലാപ്പിൽ ആത്മവിശ്വാസത്തിൽ മുന്നണികൾ

ആലപ്പുഴ: പോളിംഗ് ദിനം അടുത്തതോടെ വോട്ട് പെട്ടിയിലാക്കാൻ മുന്നണികൾ അവസാന തന്ത്രവും പുറത്തിറക്കുകയാണ്. സമ്മതിദാനാവകാശം ആർക്ക് വേണ്ടി വിനിയോഗിക്കണമെന്ന് ഭൂരിഭാഗം വോട്ടർമാരും മനസിൽ വിധിയെഴുതിക്കഴിഞ്ഞു. ചാഞ്ഞുനിൽക്കുന്ന വോട്ടർമാരിൽ മനംമാറ്റമുണ്ടാക്കാനാവും ഇനിയുള്ള നിർണായകമായ ദിവസങ്ങളിലെ അണികളുടെ മുഖ്യപ്രവർത്തനം. പാർലമെന്റ് തിരഞ്ഞെടുപ്പായതിനാൽ ഒരു വോട്ടിൽ എന്തിരിക്കുന്നുവെന്ന ചിന്തയിൽ പോളിംഗ് ബൂത്തിലെത്താൻ മടിക്കുന്നവരുണ്ട്. ഓരോ വോട്ടിന്റെയും പ്രാധാന്യം മനസ്സിലാക്കി ഇവരെ ബൂത്തിലെത്തിക്കേണ്ട ഉത്തരവാദിത്തവും താഴെതട്ടിലെ പ്രവർത്തകരുടേതാണ്. വിരലിലെണ്ണാവുന്ന ദിവസങ്ങളാണ് ശേഷിക്കുന്നതെങ്കിലും, അഴിയൊഴുക്കുകൾ ശക്തമാകും. ഓരോ മുന്നണിയിൽ നിന്നും മറ്റു പാർട്ടികളിലേക്ക് വോട്ടർമാരുടെ ഒഴുക്ക് തുടരുകയാണ്. അനുഭാവികൾ വലിയ തോതിൽ എതിർ ചേരിയിലെത്തിയാൽ മുന്നണികളുടെ മുൻവിധികൾ പലതും തകിടം മറിയും.

കണക്കുകൂട്ടൽ

യു.ഡി.എഫ്

കെ.സി.വേണുഗോപാൽ തിരിച്ചെത്തിയ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആലപ്പുഴ തിരിച്ചുപിടിക്കും

അനുകൂലം

# കെ.സി.വേണുഗോപാൽ സ്ഥാനാർത്ഥിയായി എത്തിയത്

# വഹിച്ച സ്ഥാനങ്ങളിലെല്ലാം വികസനമെത്തിച്ച നേതാവ്

# ആലപ്പുഴയുമായി രണ്ടര പതിറ്റാണ്ടിന്റെ ബന്ധം

# മതേതര ചേരിയോടുള്ള ആഭിമുഖ്യം

കണക്കുകൂട്ടൽ

എൽ.ഡി.എഫ്

ഇടതുമുന്നണിയുടെ ഏക സിറ്റിംഗ് സീറ്റ് മികച്ച ഭൂരിപക്ഷത്തിൽ നിലനിർത്തുമെന്ന ആത്മവിശ്വാസം

അനുകൂലം:

# ദേശീയ രാഷ്ട്രീയ അന്തരീക്ഷം

# ഇന്ത്യ മതരാഷ്ട്രമായി പോകരുതെന്ന വികാരം

# കേരളത്തിൽ വികസനസർക്കാരിനോടുള്ള ആഭിമുഖ്യം

# സിറ്റിംഗ് എം.പിയുടെ പ്രവർത്തന നേട്ടങ്ങൾ

കണക്കുകൂട്ടൽ

എൻ.ഡി.എ

ചരിത്ര വിജയം ആലപ്പുഴ മണ്ഡലം സമ്മാനിക്കുമെന്ന അടിയുറച്ച വിശ്വാസം. അറുപതിനായിരത്തിൽ കുറയാത്ത ഭൂരിപക്ഷമാണ് പ്രതീക്ഷ.

അനുകൂലം

# സ്ത്രീ വോട്ടർമാരുടെ പിന്തുണ

# മോദിയുടെ ഗ്യാരന്റിയിലുള്ള വിശ്വാസം

# ആലപ്പുഴയ്ക്ക് വനിതാകേന്ദ്രമന്ത്രി

# ദ്രുതഗതിയിലെ ഹൈവേ വികസനം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.