SignIn
Kerala Kaumudi Online
Wednesday, 01 May 2024 12.42 AM IST

തൃണമൂൽ പ്രകടന പത്രിക സി.എ.എ പിൻവലിക്കും, ഏകസിവിൽ നടപ്പാക്കില്ല

s

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കുമെന്നും ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) റദ്ദാക്കുമെന്ന വാഗ്ദാനവുമായി തൃണമൂൽ കോൺഗ്രസ് പ്രകടന പത്രിക. ഏക സിവിൽ കോഡ് നടപ്പാക്കില്ലെന്നും 'ദിദിർ ഷോപ്പോത്ത്" (ദീദിയുടെ പ്രതിജ്ഞകൾ) എന്ന പേരിലുള്ള പ്രകടന പത്രികയിൽ പറയുന്നു.

തൊഴിൽ, സാർവത്രിക ഭവനം, സൗജന്യ എൽ.പി.ജി സിലിണ്ടർ, കർഷകർക്ക് താങ്ങുവില ഉറപ്പ്, പട്ടിക ജാതി/ വർഗ, ഒ.ബി.സി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ തുടങ്ങിയ വാഗ്‌ദാനങ്ങളുമുണ്ട്.


മറ്റ് പ്രധാന വാഗ്ദാനങ്ങൾ

 തൊഴിൽ കാർഡ് ഉടമകൾക്ക് 100 ദിവസത്തെ തൊഴിലുറപ്പ് ജോലി. പ്രതിദിനം 400 രൂപ മിനിമം വേതനം
ദരിദ്ര കുടുംബങ്ങൾക്ക് മാന്യമായ ഭവനം, എല്ലാവർക്കും സുരക്ഷിതമായ വീടുകൾ
റേഷൻ കാർഡ് ഉടമകൾക്ക് പ്രതിമാസം 5 കിലോ സൗജന്യ റേഷൻ വീട്ടിലെത്തിക്കും
ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിവർഷം 10 സൗജന്യ എൽ.പി.ജി സിലിണ്ടറുകൾ
സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ അനുസരിച്ച് കാർഷിക വിളകൾക്ക് നിയമപരമായ താങ്ങുവില.
പട്ടികജാതി/ വർഗ, ഒ.ബി.സി വിദ്യാർത്ഥികൾക്കുള്ള ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പിൽ മൂന്നിരട്ടി വർദ്ധന
മുതിർന്ന പൗരൻമാർക്ക് പ്രതിമാസം 1,​000 രൂപ വാർദ്ധക്യ പെൻഷൻ
25 വയസ് വരെയുള്ള ബിരുദധാരികൾക്കും ഡിപ്ലോമ ഹോൾഡർമാർക്കും പ്രതിമാസ സ്റ്റൈപ്പന്റോടെ ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പ്.
 ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപ വരെയുള്ള സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡുകൾ
വിലക്കയറ്റം നിയന്ത്രിക്കാൻ 'വില സ്ഥിരത ഫണ്ട്" സ്ഥാപിക്കും
 വനിതകൾക്ക് 10 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.