തിരുവനന്തപുരം : പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്സുകൾക്കും ഡിപ്ലോമ ഇൻ പാരാമെഡിക്കൽ കോഴ്സുകൾക്കും ട്യൂഷൻ ഫീ ഒടുക്കുകയും റീഫണ്ടിന് ഇതുവരെ അപേക്ഷ സമർപ്പിക്കുകയും ചെയ്യാത്തവർ 30നകം വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് റീഫണ്ടിനുള്ള അപേക്ഷയും അനുബന്ധരേഖകളും സമർപ്പിക്കണം. 30ന് ശേഷമുള്ള അപേക്ഷകൾ പരിഗണിക്കില്ല. മുൻ വർഷങ്ങളിലെ അപേക്ഷാർത്ഥികൾക്ക് lbstvpmrefund@gmail.com ലൂടെയും റീഫണ്ടിനുള്ള അപേക്ഷ അയയ്ക്കാം. വിവരങ്ങൾക്ക് : 0471 2560363, 364.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |