തിരുവനന്തപുരം: പ്രതിപക്ഷനേതാവിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തുന്നതിനെതിരെ അദ്ദേഹത്തിന്റെ ഓഫീസ് ഡി.ജി.പിക്ക് പരാതി നൽകി. ദുബായിലുണ്ടായ പ്രളയം മനുഷ്യനിർമ്മിത ദുരന്തമെന്നു കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ.'- എന്ന തലക്കെട്ടിൽ സി.പി.എം സമൂഹമാദ്ധ്യമ ഹാൻഡിലുകളിലെ നുണ പ്രചരണത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുള്ളത്. കേരളത്തിലെ പ്രളയം സംബന്ധിച്ച ഓൺലൈൻ വാർത്ത എഡിറ്റ് ചെയ്താണ് എക്സ് അക്കൗണ്ടിൽ വ്യാജ നിർമ്മിതി പോസ്റ്റിട്ടത്. വ്യാജ പ്രചരണം നടത്തിയ ഈ അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |