ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയിൽ ( യു.എൻ ) പാലസ്തീന് പൂർണ അംഗത്വം നൽകുന്നതിനായി രക്ഷാ സമിതിയിൽ അവതരിപ്പിച്ച പ്രമേയം വീറ്റോ ചെയ്ത് യു.എസ്. 12 അംഗങ്ങൾ അനുകൂലിച്ചു. യു.കെയും സ്വിറ്റ്സർലൻഡും വിട്ടുനിന്നു. നിലവിൽ അംഗമല്ലാത്ത നിരീക്ഷക പദവിയാണ് പാലസ്തീന് യു.എന്നിൽ നൽകിയിട്ടുള്ളത്. 193 അംഗങ്ങളാണ് യു.എന്നിലുള്ളത്.
പാലസ്തീൻ - ഇസ്രയേൽ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന ആവശ്യത്തെ അനുകൂലിക്കുന്നതിനാലാണ് പ്രമേയത്തെ തടഞ്ഞതെന്ന് യു.എസ് പറയുന്നു. പ്രമേയം എതിർത്തതിലൂടെ പാലസ്തീന്റെ രാഷ്ട്ര പദവിയെ എതിർക്കുന്നില്ലെന്നും എന്നാൽ ബന്ധപ്പെട്ട കക്ഷികൾ തമ്മിൽ നേരിട്ടുള്ള ചർച്ചകളിലൂടെയാണ് തീരുമാനെടുക്കേണ്ടതെന്നും യു.എസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |