SignIn
Kerala Kaumudi Online
Friday, 03 May 2024 3.16 PM IST

'സ്വിഫ്റ്റ് പഴയ സ്വിഫ്റ്റ് അല്ല'; ക്രാഷ് ടെസ്റ്റിൽ നേടിയത് 4 സ്റ്റാർ സുരക്ഷ

car

ക്രാഷ് ടെസ്റ്റിൽ നാല് സ്റ്റാർ സുരക്ഷ നേടി സുസുക്കി സ്വിഫ്റ്റ്. ജാപ്പനീസ് വിപണിയിൽ പുറത്തിറങ്ങുന്ന പുതിയ സുസുക്കി സ്വിഫ്റ്റിനാണ് ജെഎൻസിഎപി ക്രാഷ് ടെസ്റ്റിൽ നാല് സ്റ്റാർ സുരക്ഷ ലഭിച്ചത്. പുതിയ സ്വിഫ്റ്റ് അടുത്ത മാസം ആദ്യം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുമെന്നാണ് വിവരം. വിവിധ ഘട്ടങ്ങളിലായി നടത്തിയ ക്രാഷ് ടെസ്റ്റിൽ സ്വിഫ്റ്റിന് 197ൽ 117.8 പോയിന്റ് നേടി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ജെഎൻസിഎപി ടെസ്റ്റിൽ ഏഴ് ടെസ്റ്റുകളിൽ ആറ് എണ്ണത്തിനും സ്വിഫ്റ്റ് 5/5 സ്കോർ ചെയ്തു.

car

ജാപ്പനീസ് വിപണിയിൽ വിൽക്കുന്ന എഡിഎഎസ്, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഓട്ടണമസ് എമർജൻസി ബ്രേക്കിംഗ് അടക്കമുള്ള സുരക്ഷ സംവിധാനങ്ങളുള്ള ഉയർന്ന മോഡൽ സ്വിഫ്റ്റാണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്. പ്രിവന്റീവ് സേഫ്റ്റി പെർഫോമൻസ് ഫ്രണ്ട് ടെസ്റ്റിൽ 89ൽ 88.7 പോയിന്റ് ലഭിച്ചിട്ടുണ്ട്.

കോളിഷൻ ടെസ്റ്റിൽ 100ൽ 81.1 പോയിന്റോടെ ബി ഗ്രേഡും സ്വിഫ്റ്റ് നേടി. മുൻ ക്രാഷ് ടെസ്​റ്റ് (55 കി.മീ വേഗം) ഫ്രണ്ടൽ ഓഫ്‌സെ​റ്റ് ക്രാഷ് ടെസ്​റ്റ് (64 കി.മീ), സൈഡ് ഇംപാക്റ്റ് ക്രാഷ് ടെസ്​റ്റ് (55 കി.മീ), റിയർ എൻഡ് കൊളീഷൻ ക്രാഷ് ടെസ്​റ്റ് എന്നിവയാണ് ജെ എൻസിഎപി നടത്തിയത്.

മാരുതി സുസുക്കിയുടെ ഹാച്ച് ബാക്ക് സ്വിഫ്റ്റിന്റെ പുതിയ മോഡൽ മേയ് മാസം ഇന്ത്യൻ വിപണിയിലെത്തും. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കും വിധമുള്ള മാറ്റങ്ങളേ എക്സ്റ്റീരിയറിൽ ഉള്ളൂ. പഴയ മോഡലിനെക്കാൾ ഷാർപ് ഡിസെെനാണ് ഇതിന്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, CAR, SUZUKI SWIFT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.