തിരുവനന്തപുരം: ആർ.ഡി.ഒ കോടതിയിൽ നിന്ന് തൊണ്ടി മുതലായ സ്വർണം മോഷണം പോയ കേസ് അന്വേഷിക്കുന്ന സംഘത്തിന് ഇനി പുതിയ തലവൻ. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന ക്രൈംബ്രാഞ്ച് എസ്.പി കെ.കെ അജിക്ക് സ്ഥലം മാറ്റമായതിനെ തുടർന്ന് ആർ.ജയശങ്കറിനെ സംഘത്തലവനാക്കി. 2022 മേയ് 31ന് പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് വിട്ടു. വിരമിച്ച സൂപ്രണ്ട് ശ്രീകണ്ഠൻ നായർ കേസിൽ അറസ്റ്റിലായിരുന്നു.
2011ൽ ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലേതുൾപ്പെടെ തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന 69 പവനോളം സ്വർണാഭരണങ്ങളും 146 ഗ്രാം വെള്ളി ആഭരണങ്ങളും 47500 രൂപയും രണ്ട് മൊബൈൽ ഫോണുകളുമാണ് മോഷണം പോയത്. തൊണ്ടിമുതലുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്ന രജിസ്റ്ററിലെ പേജുകൾ കീറി കളഞ്ഞിരുന്നു. 2022 മേയ് 18ന് നടന്ന പരിശോധനയിലാണ് തൊണ്ടിമുതലുകൾ നഷ്ടമായതായി കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |