SignIn
Kerala Kaumudi Online
Saturday, 27 July 2024 10.05 AM IST

'ഫിറോസ് ഇക്ക അടിപൊളി ആണ് പക്ഷേ ഇത് ഓവർ ആയിപ്പോയി'; ചുട്ടിപ്പാറയ്ക്ക് വിമർശനം, പൊങ്കാലയിട്ട് ഉത്തരേന്ത്യക്കാരും

food

കേരളത്തിൽ വളരെയധികം സബ്‌സ്‌ക്രൈബർമാരുള്ള ഉള്ള ഫുഡ് വ്ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. വെറൈറ്റി വിഭവങ്ങൾ വലിയ അളവിൽ തയ്യാറാക്കിയാണ് ഈ പാലക്കാട്ടുകാരൻ കേരളക്കരക്കാരുടെ പ്രിയപ്പെട്ട ഫുഡ് വ്ളോഗറായി മാറിയത്. വിവിധ രാജ്യങ്ങളിൽ പോയി ഉടുമ്പിനെയും അനാക്കോണ്ടയെയും ഒക്കെ വിഭവങ്ങളാക്കിയ വീഡിയോകൾ വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ കേരളീയരുടെ പ്രിയപ്പെട്ട വിഭവമായ ബിരിയാണിയിൽ ആണ് ഫിറോസ് പരീക്ഷണം നടത്തിയിരിക്കുന്നത്. 'വില്ലേജ് ഫുഡ് ചാനൽ' എന്ന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോയാണ് വൈറലാവുന്നത്.

ആദ്യം കുറെയധികം തണ്ണിമത്തനുകൾ കഴുകിയെടുത്തതിനുശേഷം അതിനുള്ളിലെ ചുവന്ന ഭാഗമെടുത്ത് ഒരു വലിയ പാത്രത്തിലേയ്ക്ക് മാറ്റുന്നു. ഇത് നന്നായി ചതച്ചതിനുശേഷം കുരു കളഞ്ഞ് അരിച്ചെടുക്കുന്നു. ശേഷം കഴുകി വൃത്തിയാക്കിയ ഇറച്ചിക്കഷ്ണങ്ങൾ ഒരു പാത്രത്തിലേയ്ക്ക് മാറ്റുന്നതും കാണാം.

അടുത്തതായി ഒരു വലിയ ചെമ്പ് അടുപ്പിൽവച്ച് അതിൽ നെയ്യ്, സോയ സോസ്, കറുവപ്പട്ട, മസാലകൾ, സവാള ചെറുതായി അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത്, തക്കാളി ചെറുതായി അരിഞ്ഞത്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, മല്ലിയില, ഇറച്ചിക്കഷ്ണങ്ങൾ എന്നിവ ചേർത്തതിനുശേഷം എല്ലാം നന്നായി ഇളക്കിയെടുക്കുന്നു. ഇതിലേയ്ക്ക് മുളകുപൊടി, ഗരംമസാല, തൈര് എന്നിവ ചേർത്തിളക്കുന്നു. ശേഷം തണ്ണിമത്തൻ ജ്യൂസ്, നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുന്നു. ഇതിലേയ്ക്ക് കഴുകിവച്ചിരിക്കുന്ന അരി ചേർത്ത് അടച്ചുവച്ച് വേവിക്കുന്നു.

അടുത്തതായി ഒരു ചെമ്പിൽ നെയ്യ് ഒഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പ്, കിസ്‌മിസ്, വെളുത്ത എള്ള് എന്നിവ വറുത്തെടുത്ത് ബിരിയാണിയിലേയ്ക്ക് ചേർത്ത് അവസാനമായി മല്ലിയില കൂടി ചേർത്ത് അടച്ചുവച്ച് വേവിക്കുന്നു. വെന്തുകഴിയുമ്പോൾ ചെറുചൂടോടുകൂടി എല്ലാവരും ചേർന്ന് കഴിക്കുന്നതും കാണാം.

എന്നാൽ വിഭവത്തിന് വിമ‌ർശനങ്ങളാണ് അധികവും ലഭിക്കുന്നത്. ഇത് കുറച്ച് ഓവർ ആയിപ്പോയെന്നും സാധാരണ ബിരിയാണി ഉണ്ടാക്കി അതിന്റെ കൂടെ തണ്ണിമത്തൻ ജ്യൂസ്‌ ഉണ്ടാക്കി കുടിച്ചാൽ പോരെയെന്നും മലയാളികൾ കമന്റ് ചെയ്യുമ്പോൾ തണ്ണിമത്തനുകൾ വേസ്റ്റ് ആക്കിയെന്നും ബിരിയാണിയെ നശിപ്പിക്കരുതെന്നും തണ്ണിമത്തൻ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നും ചില വടക്കേ ഇന്ത്യക്കാരും കമന്റ് ചെയ്തു.

A post shared by VILLAGE FOOD CHANNEL (@villagefoodchannel_official)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD, FIROZ CHUTTIPPARA, WATERMELON CHICKEN BIRIYANI, FOOD VLOGGER, BIRIYANI
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.