മലപ്പുറം: ലോക്സഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ എക്സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമടക്കമുള്ള ലഹരി വസ്തുക്കൾ പിടികൂടി. തവനൂർ നിയമസഭാ മണ്ഡല പരിധിയിൽ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന 20 ഗ്രാം ഹാഷിഷ് ഓയിലാണ് എക്സൈസ് സംഘം പിടികൂടിയത്. വണ്ടൂർ നിയമസഭാ മണ്ഡല പരിധിയിൽ നിന്നും 0.149 ഗ്രാം മെത്താംഫെറ്റമൈൻ, 10 ഗ്രാം കഞ്ചാവ്, അഞ്ച് ലിറ്റർ വിദേശ മദ്യം എന്നിവയും മലപ്പുറം നിയമസഭാ മണ്ഡല പരിധിയിൽ നിന്നും 22 ഗ്രാം കഞ്ചാവ്, നിലമ്പൂർ നിയമസഭാ മണ്ഡല പരിധിയിൽ നിന്നും 700 മില്ലീലിറ്റർ വിദേശമദ്യം, മഞ്ചേരി നിയമസഭാ മണ്ഡല പരിധിയിൽ നിന്നും 21.5 ലിറ്റർ വിദേശ മദ്യം, പെരിന്തൽമണ്ണ നിയമസഭാ മണ്ഡല പരിധിയിൽ നിന്നും നാലു ലിറ്റർ വിദേശ മദ്യം, വേങ്ങര നിയമസഭാ മണ്ഡല പരിധിയിൽ നിന്നും 150 ഗ്രാം കഞ്ചാവ്, തിരൂർ, പൊന്നാനി നിയമസഭാ മണ്ഡലങ്ങളുടെ പരിധിയിൽ നിന്നും 12 ഗ്രാം കഞ്ചാവ് വീതവും എക്സൈസ് സംഘം പിടികൂടി. സംഭവങ്ങളിൽ എക്സൈസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |