SignIn
Kerala Kaumudi Online
Sunday, 20 October 2024 1.48 PM IST

സൂപ്പർമാനെ ആരാധിക്കുന്ന കുട്ടികളും വിഷ്ണു ഉണ്ണിക്കൃഷ്ണനും

Increase Font Size Decrease Font Size Print Page

ss

സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ ആരാധിക്കുന്ന നാലു കുട്ടികളും അവർക്ക് താങ്ങും തണലുമാകുന്ന ഒരു ചെറുപ്പക്കാരന്റെയും ആത്മബന്ധത്തിന്റെ കഥ നർമ്മത്തിലൂടെയും ഒപ്പം ഹൃദയസ്പർശിയോടെയും അവതരിപ്പിക്കുന്ന ചിത്രവുമായി സംവിധായകൻ കിരൺ നാരായണൻ.

വിഷ്ണു ഉണ്ണിക്കൃഷ്ണനും മാളികപ്പുറത്തിലൂടെ ശ്രദ്ധേയനായശ്രീപത് യാനൊപ്പം ആദിശേഷ്, വിസാദ് കൃഷ്ണൻ, ധ്യാൻ നിരഞ്ജൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് കുന്നമംഗലത്ത് ആരംഭിച്ചു.സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ ആരാധിക്കുന്ന കുട്ടികൾ അത്തരമൊരു കഥാപാത്രത്തെ കേന്ദ്രമാക്കി സിനിമ നിർമ്മിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.
ഇവർക്കിടിയിലേക്ക് വരുന്ന നാട്ടുകാരനായ പ്രിയേഷ് എന്ന ചെറുപ്പക്കാരന്റെ വേഷമാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്. ഒരു ബിരിയാണി കിസ്സ എന്ന ചിത്രത്തിനു ശേഷം കിരൺ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണ്.

ലാലു അലക്സ്, സാജു നവോദയ ,വിജിലേഷ്, ബിനു തൃക്കാക്കര ,അനീഷ്.ജി.മേനോൻ ,ആദിനാട് ശശി, രാജേഷ് അഴീക്കോടൻ, സുരേന്ദ്രൻ പരപ്പനങ്ങാടി, അഞ്ജലി നായർ, ഷൈനി സാറ ,അർഷ, സൂസൻ രാജ് കെ.പി.ഏ.സി, ആവണി എന്നിവരാണ് മറ്റ് താരങ്ങൾ.ഫൈസൽ അലി ഛായാഗ്രഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവഹിക്കുന്നു. കൈതപ്രത്തിന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകരുന്നു.പ്രൊജക്ട് കോ-ഓർഡിനേറ്റർ -ചന്ദ്രമോഹൻ എസ്.ആർ.പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് - പാപ്പച്ചൻ ധനുവച്ചപുരം .
താര കാരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നി

ർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.







അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.