പയ്യന്നൂർ: പയ്യന്നൂരിലെ വീട്ടിൽ വോട്ടു രേഖപ്പെടുത്തിയത് തന്റെ സമ്മതത്തോടെയല്ലെന്ന് പരാതിയുമായി വൃദ്ധൻ. വോട്ട് ചെയ്തത് സഹായി വോട്ടർ ചട്ടപ്രകാരമാണെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ വെളിപ്പെടുത്തലിനെതിരെ കാസർകോട് ലോക് സഭാമണ്ഡലം മണ്ഡലം മുഖ്യവരണാധികാരിക്കാണ് കോറോം വില്ലേജ് 54ാം ബൂത്തിലെ വി. മാധവൻ വെളിച്ചപ്പാട് പരാതി നൽകിയത്.
18ന് വൈകിട്ട് മൂന്നരയോടെയാണ് പരാതിക്കിടയായ സംഭവം. 92 കാരനായ വി. മാധവന്റെ വോട്ട് സമ്മതമില്ലാതെ ബാഹ്യശക്തികൾ ഇടപെട്ട് ചെയ്തെന്നാണ് പരാതി. മകനോ ബന്ധുക്കളോ ഉള്ളപ്പോൾ മാത്രം വോട്ട് ചെയ്താൽ മതിയെന്ന് അറിയിച്ചിട്ടും ബി.എൽ.ഒയും മറ്റു ചിലരും വന്ന് തന്റെ ഒപ്പ് വാങ്ങിച്ച് പോയെന്നാണ് മാധവന്റെ പരാതി. ഉദ്യോഗസ്ഥർക്കെതിരെ 54ാം ബൂത്തിലെ ക്യാമറ പരിശോധിച്ച് കർശന നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്ക് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |