SignIn
Kerala Kaumudi Online
Wednesday, 29 May 2024 2.06 PM IST

ആ​ല​പ്പു​ഴ​യി​ലെ​ ​ദൃ​ശ്യം ​മോ​ഡ​ൽ​ ​കൊ​ല : വഴിത്തിരിവായത് എലിസബത്തിന്റെ അന്വേഷണം

ആലപ്പുഴ: അ​റു​പ​തു​കാ​രി​യെ​ ​ചു​റ്റി​ക​ ​കൊണ്ട് ​ത​ല​യ്ക്ക​ടി​ച്ച് ​കൊ​ല​പ്പെ​ടു​ത്തിയ​ ​ സംഭവത്തി​ൽ വഴി​ത്തി​രിവായത് റോ​സ​മ്മ​യു​ടെ​ ​സു​ഹൃ​ത്ത് ​തു​മ്പോ​ളി​ ​സ്വ​ദേ​ശി​ ​എ​ലി​സ​ബ​ത്ത് ​ഇ​വ​രെ​ ​തി​ര​ക്കി​ വീട്ടി​ലെത്തി​യതാണ്. സഹോദരൻ ബെ​ന്നി​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​ ​അ​ന്വേ​ഷി​ച്ചി​ട്ടും​ ​വി​വ​ര​മൊ​ന്നും​ ​ല​ഭി​ക്കാ​തി​രു​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​റോ​സ​മ്മ​യു​ടെ​ ​സ​ഹോ​ദ​ര​ ​പു​ത്രി​യും​ ​മു​ൻ​ ​പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ​ ​സു​ജ​യെ​ ​എ​ലി​സ​ബ​ത്ത് ​കാ​ര്യം​ ​അ​റി​യി​ച്ചു.​ ​സു​ജ​ ​കു​ടും​ബ​വീ​ട്ടി​ലെ​ത്തി​ ​കാ​ര്യം​ ​അ​ന്വേ​ഷി​ച്ചെ​ങ്കി​ലും​ ​ ബെ​ന്നി​യി​ൽ​ യാ​തൊ​രു​ ​ഭാ​വ​വ്യ​ത്യാ​സ​വും​ ​ക​ണ്ടി​ല്ല.
റോസമ്മയെ ​കാ​ണാ​നി​ല്ലെ​ന്ന് ​ബെ​ന്നി​ ​പ​രാ​തി​ ​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ​ ​താ​ൻ​ ​ന​ൽ​കു​മെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​ഞാ​യ​റാ​ഴ്ച​ ​വൈ​കി​ട്ട് ​സു​ജ​ ​അ​വി​ടെ​ ​നി​ന്ന് ​മ​ട​ങ്ങി​യ​ത്.
തി​ങ്ക​ളാ​ഴ്ച​ ​രാ​വി​ലെ​ ​ഏ​ഴ് ​മ​ണി​യോ​ടെ​ ​സു​ജ​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​യ​ ​ബെ​ന്നി​ ​ത​നി​ക്ക് ​കൈ​യ​ബ​ദ്ധം​ ​പ​റ്റി​യെ​ന്നും​ ​ര​ക്ഷി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​തു​ട​ർ​ന്ന് ​സു​ജ​യാ​ണ് ​ആ​ല​പ്പു​ഴ​ ​നോ​ർ​ത്ത് ​പൊ​ലീ​സി​ൽ​ ​വി​വ​ര​മ​റി​യി​ച്ച​ത്.​ ​ചെ​ട്ടി​കാ​ട് ​ഭാ​ഗ​ത്ത് ​നി​ന്ന് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തോ​ടെ​ ​ബെ​ന്നി​ ​കൊ​ല​പാ​ത​ക​കു​റ്റം​ ​സ​മ്മ​തി​ച്ചു.
ഉ​ച്ച​യ്ക്ക് ​ര​ണ്ട് ​മ​ണി​യോ​ടെ​ ​പ്ര​തി​യു​മാ​യി​ ​പൊ​ലീ​സ് ​സം​ഘം​ ​സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ​മ​ര​ണ​ ​വി​വ​രം​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ളും​ ​നാ​ട്ടു​കാ​രും​ ​അ​റി​യു​ന്ന​ത്.​ ​ബെ​ന്നി​ ​കു​ടും​ബ​ ​വീ​ട്ടി​ലും​ ​റോ​സ​മ്മ​ ​തൊ​ട്ട​ടു​ത്ത​സ്വ​ന്തം​ ​വീ​ട്ടി​ലു​മാ​ണ് ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​കു​ടും​ബ​ ​വീ​ട്ടി​നോ​ട് ​ചേ​ർ​ന്നാ​ണ് ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​മ​ണ്ണി​ട്ട് ​മൂ​ടി​യ​ ​ശേ​ഷം​ ​മു​ക​ളി​ൽ​ ​ഹോ​ളോ​ബ്രി​ക്‌​സ് ​അ​ടു​ക്കി​വ​ച്ച്,​ ​അ​തി​നു​മു​ക​ളി​ൽ​ ​വീ​ണ്ടും​ ​മ​ണ്ണ് ​നി​ര​ത്തി​യ​ ​നി​ല​യി​ലാ​യി​രു​ന്നു​ ​മൃ​ത​ദേ​ഹം.​ ​മേ​സ്തി​രി​ ​പ​ണി​ക്കാ​ര​നാ​യ​ ​ബെ​ന്നി​ ​ഈ​ ​ഭാ​ഗം​ ​കോ​ൺ​ക്രീ​റ്റ് ​ചെ​യ്യാ​നു​ള്ള​ ​ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്ന​താ​യും​ ​പൊ​ലീ​സ് ​സം​ശ​യി​ക്കു​ന്നു.​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ​ശേ​ഷ​മേ​ ​കൂ​ടു​ത​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​വ്യ​ക്ത​മാ​വു​ക​യു​ള്ളൂ​വെ​ന്ന് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ചൈ​ത്ര​ ​തെ​രേ​സ​ ​ജോ​ൺ​ ​പ​റ​ഞ്ഞു.​ ​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.