പാലക്കാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ഇടത് എം.എൽ.എ പി.വി.അൻവർ. രാഹുലിന്റെ ഡി.എൻ.എ പരിശോധിക്കണമെന്നും ജവഹർലാൽ നെഹ്രുവിന്റെ പേരക്കുട്ടിയായി വളരാനുള്ള അർഹതയില്ലെന്നും അൻവർ പറഞ്ഞു. എടത്തനാട്ടുകരയിൽ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അതിരുവിട്ട പരാമർശം. പേരിനൊപ്പം ഗാന്ധി എന്നു പറയാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി. പിണറായി വിജയനെ കേന്ദ്ര സർക്കാർ ജയിൽ അടയ്ക്കാത്തതെന്തന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന പരാമർശിച്ചായിരുന്നു അൻവറിന്റെ വിമർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |