ചെറുതോണി: പ്രകാശ് ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും പത്താമുദായ മഹോത്സവവും നടന്നു. ശിവഗിരിമഠത്തിലെ സ്വാമി ഗുരുപ്രകാശം നേതൃത്വം നൽകി. സുരേഷ് ശ്രീധരൻ തന്ത്രി, സോജു ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു. വാർഷികാത്തോടനുബന്ധിച്ച് നടന്ന കുടുംബസംഗമം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജയകുമാർ പൊട്ടനാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ്കുമാർ മൈലാങ്കൽ, വൈസ് പ്രസിഡന്റ് ശിവദാസ് വാകവയലിൽ, കെ.വി. അനൂപ്, പ്രവീൺ ബിജു, രമണി പ്രസാദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |