കൊല്ലം: വെക്കേഷൻ അടിപൊളിയാക്കാൻ 25 യാത്രകൾ അടങ്ങുന്ന മേയ് മാസ പാക്കേജ് പ്രഖ്യാപിച്ച് കൊല്ലം ബഡ്ജറ്റ് ടൂറിസം സെൽ. ഒന്നിന് ഇല്ലിക്കൽ കല്ല് - ഇലവീഴാ പൂഞ്ചിറ യാത്രയോടെ ആരംഭിക്കുന്ന പാക്കേജ് ജൂൺ 2ന് പൊന്മുടി യാത്രയോടെയാണ് അവസാനിക്കുന്നത്. മൂന്നാർ, വയനാട്, ഗവി, രാമക്കൽ മേട്, വാഗമൺ, പാണിയേലി പോര് തുടങ്ങി നിരവധി ഇടങ്ങളാണ് ചാർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മേയ് ഒന്നിന് പൊന്മുടിയിലേക്കുള്ള യാത്രക്ക് 770 രൂപമാത്രമാണ് ഈടാക്കുന്നത്. അഞ്ചിന് രാമക്കൽ മേട്, റോസ്മല എന്നിവിടങ്ങളിലേക്ക് 'ആനവണ്ടിയിൽ' യാത്രപോകാം. ആറിനാണ് സ്പെഷ്യൽ യാത്ര നടക്കുക. രാവിലെ 10 ന് പുറപ്പെട്ട് രാത്രി 12 മണിയോടെ തിരിച്ചെത്തുന്ന യാത്രയിൽ അഞ്ചു മണിക്കൂർ നീണ്ട കപ്പൽ യാത്രയാണ് പ്രധാന ആകർഷണം. ബുഫൈ ഡിന്നർ, ഡി.ജെ മ്യൂസിക്, വിവിധ തരം ഗെയിംകൾ, എല്ലാം ഉൾപ്പെടുന്ന പാക്കേജിന് ഒരാൾക്ക് 4,100 ആണ് ആകെ ചെലവ് . 7, 19, 31 തീയതികളിൽ ഗവി യാത്ര ഉണ്ടായിരിക്കും. 2150 രൂപയാണ് ഒരാൾക്ക് ചാർജ്. 11ന് മൂന്നാറും 12ന് വാഗമൺ, റോസ്മല എന്നിവിടങ്ങളിലേക്കുമാണ് യാത്ര. ഉച്ചഭക്ഷണം അടക്കം 1020 രൂപയാണ് ചാർജ്.
മൂന്ന് ദിവസം നീളുന്ന വയനാട് യാത്ര 16ന് വൈകിട്ട് ആരംഭിക്കും. രണ്ട് ദിവസത്തെ താമസവും പ്രവേശന ഫീസും ഉൾപ്പടെ 4,100 രൂപയാണ് ഒരാൾക്ക് ചാർജ്.' മദ്ധ്യതിരുവിതാംകൂറിലെ ശിവക്ഷേത്രങ്ങൾ' എന്ന പുതിയ തീർത്ഥാടന യാത്ര 18ന് നടക്കും. രാവിലെ 5 ന് പുറപ്പെട്ട് രാത്രി 10 ഓടെ തിരിച്ചെത്തും. ഫോൺ: 9747969768, 8921950903, 9495440444.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |