SignIn
Kerala Kaumudi Online
Thursday, 18 July 2024 7.31 PM IST

ഈ യാത്ര പൊളിക്കും,​ കൊല്ലം - ചെങ്കോട്ട വഴി ചെന്നൈയിലേക്ക് എ സി സ്പെഷ്യൽ ട്രെയിൻ,​ സർവീസ് പുനഃസ്ഥാപിക്കുന്നത് 50 വർഷങ്ങൾക്ക് ശേഷം

d

കൊല്ലം: കൊല്ലം - ചെങ്കോട്ട റൂട്ടിൽ ചെന്നൈയിലേക്ക് എ.സി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. കൊച്ചുവേളിയിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. ചെങ്കോട്ട റൂട്ട് ബ്രോഡ്‌ഗേജായ ശേഷം ആദ്യമായാണ് ഈ പാതയിലൂടെ തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. മീറ്റർഗേജ് ആയിരുന്നപ്പോൾ ചെങ്കോട്ട വഴി തിരുനവനന്തപുരം ചെന്നൈ സർവീസുണ്ടായിരുന്നു. ഏകദേശം 50 വർഷങ്ങൾക്ക് ശേഷമാണ് ഈ സർവീസ് പുനഃസ്ഥാപിക്കുന്നത്.

താംബരത്ത് നിന്ന് സർവീസ് 16 മുതലും കൊച്ചുവേളിയിൽ നിന്നുള്ളത് 17നും ആരംഭിക്കും. ഇരുറൂട്ടിലും 14 ട്രിപ്പുകൾ ഉണ്ടാകും. ജൂൺ വരെയാണ് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സർവീസ് നീട്ടാൻ സാദ്ധ്യതയുണ്ട്. 14 തേഡ് എ.സി ഇക്കോണമി കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. 1335 രൂപയാണ് കൊച്ചുവേളി ചെന്നൈ ടിക്കറ്റ് നിരക്ക്.

താംബരം കൊച്ചുവേളി എ.സി സ്പെഷ്യൽ (06035)​ ട്രെയിൻ വ്യാഴം,​ ശനി ദിവസങ്ങളിൽ രാത്രി 9.40ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1.40ന് കൊച്ചുവേളിയിലെത്തും,​ തിരിച്ച് ട്രെയിൻ (06036)​ വെള്ളി. ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 3.35ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 7.35ന് ട്രെയിൻ താംബരത്ത് എത്തും.

സ്റ്റോപ്പുകള്‍: ചെങ്കല്‍പേട്ട്, മേല്‍മറുവത്തൂര്‍, വിഴുപുരം, വിരുദാചലം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗല്‍, മധുര, വിരുദനഗര്‍, ശിവകാശി, ശ്രീവില്ലിപുത്തൂര്‍, രാജപാളയം, ശങ്കരന്‍കോവില്‍, പാമ്പാകോവില്‍ ഷാന്‍ഡി, കടയനല്ലൂര്‍, തെങ്കാശി, തെന്‍മല, പുനലൂര്‍, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം. വിഴുപുരത്ത് സ്റ്റോപ്പുള്ളതിനാല്‍ പോണ്ടിച്ചേരി ഭാഗത്തേക്കു പോകുന്നവര്‍ക്കും സര്‍വീസ് പ്രയോജനപ്പെടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAIN, TRAIN SERVICE, SOUTHERN RAILWAY, KOLLAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.