രണ്ടുപേർക്ക് പരിക്ക്
പ്രവിത്താനം: ആദ്യകുർബാന ചടങ്ങിനോടനുബന്ധിച്ച് നടന്ന സത്ക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 12.50 ഓടെ പാലാ പ്രവിത്താനം കണിയാൻമുകളേൽ വീട്ടിലാണ് സംഭവം. പ്രവിത്താനം ചെറിയൻമാക്കൽ ലിബിൻ ജോസ് (28) ആണ് മരിച്ചത്. പാലായിലെ ഫർണീച്ചർ കടയിലെ ഡ്രൈവറായിരുന്നു. പാലാ പരുമലക്കുന്ന് പുത്തൻപുരയ്ക്കൽ അഭിലാഷ് ഷാജി (30), വീട്ടിലെ ഗൃഹനാഥ നിർമ്മല (55), ഇവരുടെ ബന്ധു എറണാകുളം സ്വദേശി ബെന്നി (34) എന്നിവർക്കാണ് പരിക്കേറ്റത്. മദ്യപാനവും, ചീട്ടുകളിയും നടക്കുന്നതിനിടെയാണ് വാക്കുതർക്കവും, സംഘട്ടനവുമുണ്ടായത്. അഭിലാഷ് ഷാജിയുടെ കുത്തേറ്റാണ് ലിബിൻ മരണമടഞ്ഞതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ പൊലീസ് കാവലിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |