തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരൻ തിരിച്ചെത്തുന്നു. തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുക്കാൻ മേയ് നാലിന് എത്തുന്ന അദ്ദേഹം ചുമതല ഏറ്റെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫ് കൺവീനർ എം.എം. ഹസന് കൈമാറിയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെയാണ് തിരികെ സ്ഥാനമേറ്റെടുക്കുന്നത്.
തിരഞ്ഞെടുപ്പ് വിലയിരുത്തൽ: കെ.പി.സി.സിയോഗം 4ന്
ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്താൻ കെപിസിസി നേതൃയോഗം മേയ് 4ന് രാവിലെ 10.30 ന് ഇന്ദിരാഭാവനിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി ജി.എസ് ബാബു അറിയിച്ചു. ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ അധ്യക്ഷത വഹിക്കും. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി സ്ഥാനാർത്ഥികൾ, എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതിയംഗങ്ങൾ, ഡി.സി.സി പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |