SignIn
Kerala Kaumudi Online
Saturday, 19 October 2024 8.58 PM IST

ഷായ്ക്കെതിരെ വ്യാജവീഡിയോ: രേവന്ത് റെഡ്ഡിക്ക് സമൻസ്

Increase Font Size Decrease Font Size Print Page
r

ന്യൂഡൽഹി: സംവരണം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്ന മട്ടിലുള്ള വ്യാജവീഡിയോ പ്രചരിപ്പിച്ച കേസിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഡൽഹി പൊലീസിന്റെ സമൻസ്. മേയ് ഒന്നിന് ഡൽഹിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. മൊബൈൽ ഫോണുകൾ ഉൾപ്പെടെ കൊണ്ടുവരണം. സാമൂഹ്യമാദ്ധ്യമങ്ങളിൽ വീഡിയോ ഷെയർ ചെയ്ത ചില കോൺഗ്രസ് നേതാക്കൾക്ക് കൂടി സമൻസ് നൽകിയെന്നാണ് സൂചന. ആഭ്യന്തര മന്ത്രാലയത്തിന്റെയും ബി.ജെ.പിയുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് ഡൽഹി സ്പെഷ്യൽ സെൽ കേസെടുത്തത്. തിരഞ്ഞെടുപ്പ് വിജയത്തിനും രാഷ്ട്രീയനേട്ടങ്ങൾക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും ഡൽഹി പൊലീസിനെയും ഉപയോഗിക്കുന്നതായി രേവന്ത് റെഡ്ഡി ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, AMIT SHAH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.