ഗുരുവായൂർ/തൃശൂർ: ചലച്ചിത്ര താരങ്ങളായ ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വിവാഹിതയായി. പാലക്കാട് നെന്മാറ സ്വദേശി കീഴേപ്പാട്ട് ഗിരീഷിന്റെയും ചക്കിങ്ങൽ വത്സയുടെയും മകൻ നവനീതാണ് വരൻ. ഇന്നലെ രാവിലെ ക്ഷേത്രത്തിൽ ഉഷഃപൂജ കഴിഞ്ഞ് 6.20 ഓടെയായിരുന്നു വിവാഹം. നവനീത് യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്. താലികെട്ട് ചടങ്ങിൽ വധൂവരൻമാരുടെ അടുത്ത ബന്ധുക്കൾക്ക് പുറമേ നടൻ സുരേഷ് ഗോപി, ഭാര്യ രാധിക, നടി അപർണ ബാലമുരളി, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ തുടങ്ങിയവർ സംബന്ധിച്ചു.
തുടർന്ന് പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ ഒരുക്കിയ വിവാഹസത്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മന്ത്രി കെ. രാജൻ, ടി.എൻ. പ്രതാപൻ എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഗോകുലം ഗോപാലൻ, കല്യാൺ ജുവലേഴ്സ് എം.ഡി ടി.എസ്. കല്യാണരാമൻ, നടന്മാരായ മോഹൻലാൽ, ദിലീപ്, ഭാര്യ കാവ്യ, മക്കളായ മീനാക്ഷി, മഹാലക്ഷ്മി, ധർമജൻ ബോൾഗാട്ടി, സംഗീത സംവിധായകൻ സുഷിൻ ശ്യാം, സംവിധായകൻ സത്യൻ അന്തിക്കാട്, മകനും സംവിധായകനുമായ അഖിൽ സത്യൻ, നിർമാതാവ് ആന്റണി പെരുമ്പാവൂർ അടക്കം തമിഴ്, കന്നട സിനിമാമേഖലയിലുള്ള നിരവധി പ്രമുഖർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |