പത്തനംതിട്ട : മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പെട്ടുള്ള വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുമ്പമൺ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു. തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയായുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ജീവനക്കാർ, എച്ച്.ഐ, ആശാവർക്കർമാർ, വി.ഇ.ഓമാർ, ഹരിതകർമ്മസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ഘടക സ്ഥാപന മോധാവികൾ എന്നിവർ പങ്കെടുത്തു. ആദ്യ ഘട്ടത്തിൽ വിവിധ വാർഡുകളിലുള്ള അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു. പൊതുഇടങ്ങളിൽ പാഴ്വസ്തുക്കൾ വലിച്ചെറിയുന്നത് കുറ്റകരമാണെന്നുള്ള മുന്നറിയിപ്പ് ബോർഡുകൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിനും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും ബോട്ടിൽ ബൂത്ത് സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |