SignIn
Kerala Kaumudi Online
Saturday, 17 August 2024 4.06 PM IST

നവോത്ഥാനത്തെ പുനർ നിർവചിക്കണം: ഡോ. കെ. എൻ സുനന്ദൻ

mada

തൃശൂർ: ഒഴിവാക്കപ്പെട്ടവരെക്കൂടി ഉൾപ്പെടുത്തി നവോത്ഥാനത്തെ പുനർനിർവചിക്കേണ്ടതുണ്ടെന്ന് സാമൂഹിക ചിന്തകൻ കെ.എൻ സുനന്ദൻ. മാടമ്പ് ഫൗണ്ടേഷൻ കിരാലൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മാടമ്പ് കുഞ്ഞുകുട്ടന്റെ കലാസാഹിത്യ രംഗത്തെ സംഭവനകളെ ആസ്പദമാക്കി മാടമ്പ് മനയിൽ നാലു ദിവസമായി നടന്നുവന്ന ചലച്ചിത്ര ശിൽപ്പശാല, ചലച്ചിത്രോത്സവം, ദേശീയ സെമിനാർ, സ്മാരക പ്രഭാഷണം എന്നിവ സമാപിച്ചു. ഡോ. വടക്കുമ്പാട് നാരായണൻ അദ്ധ്യക്ഷനായി. സി.എസ്. വെങ്കിടേശ്വരൻ പ്രസംഗിച്ചു. കെ.ബി. വേണു മാടമ്പ് അനുസ്മരണം നടത്തി. ഡോ. എം.പി. പാർവതി സ്വാഗതവും എൻ. പ്രഥു നന്ദിയും പറഞ്ഞു.

ഡോ. കെ.എം. അനിൽ, അജു കെ. നാരായണൻ, പ്രൊഫ. എച്ച്.എസ്. ശിവപ്രകാശ്, ഡോ. ചന്ദ്രദാസ്, ഡോ. എം.വി. നാരായണൻ, ഡോ. ടി.വി. മധു, ഡോ. എ.കെ ജയശ്രീ, ഡോ. ഖദീജ മുംതാസ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.