SignIn
Kerala Kaumudi Online
Thursday, 18 July 2024 9.33 AM IST

സന്ദർശനവും സ്ഥാനാരോഹണവും

lionsclub
ഡിസ്ട്രിക്ട് ഗവര്‍ണര്‍ സന്ദര്‍ശനവും സ്ഥാനാരോഹണവും രവി ഗുപ്ത ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ടൗൺ ലയൺസ് ക്ലബ്ബിൽ സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറുടെ ഒഫീഷ്യൽ സന്ദർശനവും പുതിയ മെമ്പർമാരുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. പ്രസിഡന്റ് ഡോ. സി.കെ ശ്യാമള അധ്യക്ഷത വഹിച്ചു. സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത ഉദ്ഘാടനം ചെയ്തു. പുതുതായി ക്ലബ്ബിൽ ചേർന്ന ബിനുകുമാർ എൻ.എസിന്റ സ്ഥാനാരോഹണ ചടങ്ങും ഇന്റർനാഷണൽ സർട്ടിഫിക്കറ്റ് വിതരണവും ഗവർണർ നിർവ്വഹിച്ചു. രഞ്ജു മാരാർ (എം.ജെ.എഫ്) വൈസ് ഗവർണറെ പരിചയപ്പെടുത്തി. ഡോ. യു. കൃഷ്ണകുമാരി, എൻ.ആർ പ്രശാന്ത്, ഡോ. ശശി രേഖ, ഡോ. വിവേക് സുധാകരൻ, ഡോ. ശശിധര റാവു, കോടോത്ത് നാരായണൻ നായർ സംസാരിച്ചു, ടൗൺ ലയൺസ് ക്ലബ്ബ് സെക്രട്ടറി സി.പി.വി വിനോദ് കുമാർ റിപ്പോർട്ടവതരിപ്പിച്ചു. പി.എൽ ആന്റോ സ്വാഗതവും സതി എസ്. നായർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIONS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.