ന്യൂഡൽഹി : ഡൽഹിയിൽ ബോംബ് ഭീഷണിയെ തുടർന്ന് ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ അടക്കം സുരക്ഷയും ജാഗ്രതയും ശക്തമാക്കി.
പത്ത് ആശുപത്രികളിലും ഇന്നലെ ഭീഷണി സന്ദേശം ലഭിച്ചു. ബുറാഡി ആശുപത്രിയിൽ 03.15ഓടെയാണ് ഇമെയിൽ സന്ദേശമായി ആദ്യ ബോംബ് ഭീഷണി വന്നത്. ഡൽഹി പൊലീസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. 04.26ന് സഞ്ജയ് ഗാന്ധി സ്മാരക ആശുപത്രിയിലും ബോംബ് ഭീഷണിയുണ്ടായി. പിന്നാലെ മറ്റു എട്ട് ആശുപത്രികളിലും സന്ദേശമെത്തിയതായി പൊലീസ് അറിയിച്ചു. വൈകിട്ട് 06.15നാണ് ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി ലഭിച്ചത്. നേരത്തെ ഡൽഹിയിലെ സ്കൂളുകളിൽ ബോംബ് ഭീഷണി ആശങ്ക സൃഷ്ടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |