മുപ്പതു വർഷങ്ങൾക്കു ശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ യോഗ്യത നേടിയ ഇന്ത്യൻ ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്ര് എന്ന ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷക ശ്രദ്ധ നേടുന്നു. പായൽ കപാഡിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരോടൊപ്പം യുവ താരം ഹ്രിദ്ദു ഹാറൂണിന്രെ പ്രകടനവും അത്ഭുതപ്പെടുത്തുന്നു. രണ്ട് കുടിയേറ്റ മലയാളി നഴ്സുമാർ തങ്ങളുടെ ജീവിതത്തെ ഒരു കൂട്ടായ ബോധത്തിന്റെ ചങ്ങലകൾക്കപ്പുറത്തേക്ക് നയിക്കുമ്പോൾ ആ രാജ്യത്തിൽ അവരുടെ ജീവിതം കണ്ടെത്തുന്ന കഥാഗതിയിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ബിരിയാണി എന്ന ചിത്രത്തിലൂടെ
മികച്ച നടി എന്ന സംസ്ഥാന അംഗീകാരം കരസ്ഥമാക്കിയ കനി കുസൃതി ഓള് , വഴക്ക്, ദി നോഷൻ, നിഷിദ്ധോ തുടങ്ങി നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ടേക്ക് ഓഫ്, മാലിക്,അറിയിപ്പ്, ഫാമിലി, തമാശ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് ദിവ്യ പ്രഭ പ്രേക്ഷക പ്രശംസ നേടുന്നത്. ക്രാഷ് കോഴ്സ് എന്ന വെബ്സീരിസിലെയും , മുംബൈക്കാർ എന്ന ഹിന്ദി ചിത്രത്തിലെയും തഗ് എന്ന തമിഴ് ചിത്രത്തിലെയും പ്രകടനവും ഓഡിഷനിലെ മികവും കണ്ടാണ് ഓൾ വീ ഇമേജിന് ആസ് ലൈറ്റിലേക്കു പായൽ കപാഡിയയും ഇൻഡോ-ഫ്രഞ്ച് നിർമ്മാതാക്കളും ഹൃദു ഹാറൂണിനെ തിരഞ്ഞെടുത്തത്.മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തിലൂടെയാണ് ഹ്രിദ്ദു ഹാറൂൺ മലയാളത്തിലേക്ക് എത്തുന്നത്. തിരുവനന്തപുരാണ് നാട്. ഇന്ത്യയുടെ ചോക് ആൻഡ് ചീസ് ഫിലിംസും ഫ്രഞ്ച് ബാനർ പെറ്റിറ്റ് ചാവോസിന്റെയും സഹനിർമ്മാണത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പി .ആർ. ഒ പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |