SignIn
Kerala Kaumudi Online
Thursday, 30 May 2024 8.55 PM IST

ബി കോം ബിരുദമുണ്ടോ? എങ്കിൽ ഇനി കേരളത്തിൽ തന്നെ സർക്കാർ ജോലി ലഭിക്കും, ഉടൻ അപേക്ഷിക്കാൻ ചെയ്യേണ്ടത്

accountant

ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിൽ ഒഴിവു വരുന്ന ഒരു തസ്തികയിലേക്കും,ആറുമാസത്തേക്കുള്ള താത്കാലിക തസ്തികയിലേക്കും നിയമിക്കുന്നതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ 24ന് രാവിലെ 11 ന് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും.അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും ബി.കോം ബിരുദവും സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പി.ജി,ഡി.സി.എ യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളെ കരാർ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്.

അതേസമയം ആലുവയിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സഹകരണത്തോടെ എടത്തല എം.ഇ.എസ് എം.കെ. മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ മെയ് 18ന് രാവിലെ 10 മുതൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ഡി.എസ്. ഉണ്ണിക്കൃഷ്ണൻ, കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. മുരുകൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തൊഴിൽ മേളയിൽ 25 കമ്പനികളിലായി 500ൽ അധികം തൊഴിലവസരങ്ങളിലേക്ക് മുഖാമുഖം നടക്കും. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള പരിചയസമ്പന്നനായവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം. തൊഴിൽ മേളയിൽ പങ്കെടുക്കാൻ www.empekm.in എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 9895305189, 9946097246, 9946208901, 8301040684.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, JOB, ACCOUNTANT
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.