SignIn
Kerala Kaumudi Online
Saturday, 27 July 2024 2.04 PM IST

നൈറ്റ് ഷിഫ്‌റ്റുകാർക്ക് വരുന്ന മൂന്ന് രോഗങ്ങൾ, പഠന റിപ്പോർട്ട് പുറത്ത്

night-shift

നൈറ്റ് ഷിഫ്‌റ്റ് ജോലി ഇന്ന് സർവസാധാരണമായി മാറിയിരിക്കുകയാണ്. ഐ.ടി മേഖല, മാദ്ധ്യമ സ്ഥാപനങ്ങൾ, ആരോഗ്യമേഖല തുടങ്ങി നിരവധി ഇടങ്ങൾ പകൽ പോലെ തന്നെ രാത്രിയിലും ഉണർവോടെ പ്രവർത്തിക്കുന്നു. എന്നാൽ പുതിയതായി പുറത്തുവന്ന ഒരു റിപ്പോർട്ട് പ്രകാരം ഇത്തരത്തിലുള്ള നൈറ്റ് ഷിഫ്‌റ്റ് ജോലികൾ നിരവധിയായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. യുഎസിലെ വാഷിം‌ഗ്‌ടൺ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലുള്ള ഗവേഷകരാണ് പ്രസ്‌തുത പഠനം നടത്തിയത്. തുടർച്ചയായി മൂന്ന് രാത്രികളിലെ ഉറക്കമിളച്ചുള്ള ജോലി ആരോഗ്യം നശിപ്പിക്കുമെന്നാണ് ഇവർ പറയുന്നത്.

പ്രമേഹം, പൊണ്ണത്തടി എന്നിവയാണ് ഇവരെ കാത്തിരിക്കുന്നത്. പ്രോട്ടോം റിസർച്ച് എന്ന ജേണലിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മസ്തിഷ്കത്തിലെ ജൈവ ഘടികാരം രാവും പകലും ചക്രങ്ങളുമായി സമന്വയിപ്പിച്ച് നമ്മുടെ ശരീരത്തിൻ്റെ താളങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെക്കുറിച്ചാണ് പഠനം നടന്നത്. രാത്രി ഷിഫ്റ്റുകൾ മൂലം ഈ അതിലോലമായ സന്തുലിതാവസ്ഥ തകരാറിലാകുമ്പോൾ, ഇത് വിവിധ ശാരീരിക പ്രവർത്തനങ്ങളെ, പ്രത്യേകിച്ച് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണവും ഊർജ്ജ ഉപാപചയവുമായി ബന്ധപ്പെട്ടതുമായ ഒരു ശൃംഖലയെ തകരാറിലാക്കുന്നു.

പ്രധാന ഗവേഷകരിലൊരാളായ പ്രൊഫസർ ഹാൻസ് വാൻ ഡോംഗൻ, ശരീരത്തിന്റെ പ്രോട്ടീൻ താളം തെറ്റിക്കാൻ തുടർച്ചയായി മൂന്ന് രാത്രി ഷി്ര്രഫുകൾ മതിയാകുമെന്നും, ഇത് ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നതായാണ് കണ്ടെത്തിയത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനവുമായും ഗ്ലൂക്കോസ് നിയന്ത്രണവുമായും ബന്ധപ്പെട്ടിരിക്കുന്ന പ്രധാന പ്രോട്ടീനുകൾ രക്ത സാമ്പിളുകൾ വഴി ഗവേഷകരുടെ സംഘം തിരിച്ചറിഞ്ഞു.

രാത്രി ഷിഫ്‌റ്റ് ജോലി ചെയ്യുന്നവരിൽ ഗ്ലൂക്കോസിന്റെ ലെവൽ പൂർണ്ണമായും മാറുന്നതായി ഗവേഷകർ കണ്ടെത്തി. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുക മാത്രമല്ല, ഇൻസുലിൻ ഉൽപാദനത്തിനും സംവേദനക്ഷമതയ്ക്കും നിർണായകമായ പ്രക്രിയകളെ വൻതോതിൽ സ്വാധീനിക്കുകയും, പ്രമേഹം പോലുള്ള ഉപാപചയ വൈകല്യങ്ങളുടെ സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു, പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ സ്ഥിരമായി ജോലി ചെയ്യുന്നവരിൽ. രാത്രി വൈകിയുള്ള ഷിഫ്‌റ്റുകളുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങൾ ലഘൂകരിക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾക്ക് ഗവേഷണം ശുപാർശ ചെയ്യുന്നു. 1.പതിവ് ഇടവേളകൾ നടപ്പിലാക്കുക. 2.ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ തിരഞ്ഞെടുക്കുക. 3.മതിയായ ഉറക്ക ശീലമാക്കുക. 4.ധാരാളം വെള്ളം കുടിക്കുകയും സമീകൃതാഹാരം കഴിക്കുകയും ചെയ്യുക. 5.യോഗ,ധ്യാനം തുടങ്ങിയവ ശീലമാക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, NIGHT SHIFT, HEALTH ISSUES
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.