തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജ് ക്യാമ്പസിൽ ആരംഭിച്ച ' പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇൻ സയന്റിഫിക് വീഡ് മാനേജ്മെന്റ്' കോഴ്സിലേക്കുള്ള ഈ അദ്ധ്യയന വർഷത്തെ ബാച്ചിന്റെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. നാല് വർഷത്തെ ബി. എസ്. സി. അഗ്രികൾച്ചർ/ഫോറസ്ട്രി/ഹോർട്ടികൾച്ചർ,ബി.എസ്.സി./ബി.ടെക്ബയോടെക്നോളജി/ ബി.എസ്.സി ലൈഫ് സയൻസസ് എന്നിവയിൽ ബിരുദധാരികളായിരിക്കണം അപേക്ഷകർ. ബിരുദത്തിനു ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. രണ്ട് സെമസ്റ്ററുകളിലായി ഒരു വർഷമാണ് കോഴ്സിന്റെ കാലദൈർഘ്യം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 11/06/2024 ആണ്. വിശദവിവരങ്ങൾക്ക് കേരള കാർഷിക സർവകലാശാലയുടെ വെബ്സൈറ്റ് (admissions.kau.in) സന്ദർശിക്കുക.
കാർഷിക കോളേജ് വെള്ളായണി വിജ്ഞാന വ്യാപന വിദ്യാഭ്യാസ വിഭാഗം നടപ്പിലാക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെൻറ് കോഴ്സിലേക്കും അപേക്ഷകൾ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള പി.ജി. ഡിപ്ലോമ കോഴ്സിലേക്ക് അഗ്രികൾച്ചറിലോ അനുബന്ധ വിഷയങ്ങളിലോ ബാച്ചിലേഴ്സ് ബിരുദം ഉള്ളവർക്കും, ഈ മേഖലയിൽ എക്സിക്യൂട്ടീവുകളായി ജോലി ചെയ്യുന്ന ഏത് ബിരുദധാരികൾക്കും അപേക്ഷിക്കാവുന്നതാണ്.
പാഠ്യപദ്ധതി ഏറിയ പങ്കും ഓൺലൈൻ ആയതു കൊണ്ട് കൃഷി - കൃഷി അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇത് നല്ലൊരവസരമാണ്. അപേക്ഷകൾ കേരള കാർഷിക സർവ്വകലാശാലയുടെ വെബ്സൈറ്റിലൂടെ (admissions.kau.in) സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് 8547856286, 9746932564 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2024 ജൂൺ 11.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |