എം.എസ്.ഡബ്ല്യു; അപേക്ഷ ക്ഷണിച്ചു
മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് നടത്തുന്ന എം.എസ്.ഡബ്ല്യു പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. കമ്യൂണിറ്റി ഡവലപ്മെന്റ്, സൈക്യാട്രിക് സോഷ്യൽവർക്ക് എന്നിവയിലാണ് സ്പെഷ്യലൈസേഷൻ. ശാരിരിക വെല്ലുവിളി നേരിടുന്നവർക്കും സംവരണാനുകൂല്യം ഉള്ളവർക്കും നിയമപ്രകാരമുള്ള ഇളവുണ്ട്.
അപേക്ഷാ ഫോറം mdw https://iucds.mgu.ac.in/ എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. മെയ് 29 വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 9495213248, 9483429290, 8891391580
വൈവ വോസി
മൂന്ന്, നാല് സെമസ്റ്ററുകൾ എം.എ ഇംഗ്ലീഷ് (2016-2018 അഡ്മിഷൻ സപ്ലിമെന്ററി, 2014-2015 അഡ്മിഷൻ മെഴ്സി ചാൻസ് പ്രൈവറ്റ് ഡിസംബർ 2023) പരീക്ഷയുടെ വൈവ വോസി മെയ് 22ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ നടക്കും.
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളജുകളിൽ നടത്തുന്ന ഇന്റഗ്രേറ്റഡ് എം.എ, എം.എസ്.സി പ്രോഗ്രാമുകളുടെ 2023 സെപ്റ്റംബറി നടന്ന അഞ്ചാം സെമസ്റ്റർ (2020 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് 31 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |