തിരുവനന്തപുരം: ഡിജിറ്റൽ ടെക്നോളജി സേവനദാതാക്കളായ ഐ.ബി.എസ് സോഫ്റ്റ്വെയറിന് തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷന്റെ (ടി.എം.എ) 2024ലെ സി.എസ്.ആർ അവാർഡ്. ടി.എം.എയുടെ വാർഷിക മാനേജ്മെന്റ് കൺവെൻഷനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് ഐ.ബി.എസ് സോഫ്റ്റ്വെയർ വി.പി ആൻഡ് സെന്റർ ഹെഡ് ലതാറാണി പുരസ്കാരം ഏറ്റുവാങ്ങി. താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി നടപ്പാക്കിയ സാമൂഹിക പ്രവർത്തനങ്ങളെ മുൻനിറുത്തിയാണ് ഐ.ബി.എസിന്റെ ഫ്യൂച്ചർപോയിന്റ് സംരംഭത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഫ്യൂച്ചർപോയിന്റ് നൈപുണ്യ മികവ് കേന്ദ്രത്തിൽ നിരാലംബരായ യുവാക്കൾക്കും കലാലയ പഠനത്തിൽ നിന്ന് കൊഴിഞ്ഞുപോയവർക്കും തൊഴിൽരഹിതരായ സ്ത്രീകൾക്കും തൊഴിൽ വൈദഗ്ദ്ധ്യവും മികവും നേടാനുള്ള പരിശീലനമാണ് നൽകുന്നതെന്ന് ഐ.ബി.എസ് സോഫ്റ്റ്വെയർ എക്സിക്യുട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |