തൃശൂർ: ഇന്ന് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുന്നത് ആനയൂട്ടിനെത്തിയ സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച് യതീഷ് ചന്ദ്രയുടേയും മകൻ വിശ്രുത് ചന്ദ്രയുടേയും ചിത്രങ്ങളാണ്. 47 ആനകളെ ഒരുമിച്ച് കണ്ടപ്പോൾ വിശ്രുതിന് അവേശമായി.
എനിക്കും ആനയ്ക്ക് പഴം നൽകണമെന്ന് ആച്ഛനോട് പറയുകയും ചെയ്തു. ഇത് കേട്ടയുടൻ ആനയ്ക്ക് പഴം കൊടുക്കാനുള്ള എളുപ്പത്തിന് മകനെ തോളിലേറ്റി അനയുടെ അടുത്തേക്ക് നീങ്ങി...കഴിഞ്ഞ രണ്ടുവർഷമായി കർണ്ണാടക സ്വദേശിയായ യതീഷ് ചന്ദ്ര സകുടുംബം തൃശൂരിലാണ് താമസം.
അവധി ദിവസങ്ങളിൽ മകനൊപ്പം ബൈക്ക് റൈഡ് നടത്തുന്ന പതിവ് യതീഷ് ചന്ദ്ര മുടക്കാറില്ല. സാധാരണയായി കർക്കടകം ഒന്നിനാണ് വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടത്താറ്. എന്നാൽ ഇത്തവണ കർക്കടകം ഒന്നിന് ചന്ദ്രഗ്രഹണമായതിനാൽ ആനയൂട്ട് ഇന്നേക്ക് മാറ്റുകയായിരുന്നു. ഗണപതിഹോമത്തിന് ശേഷമായിരുന്നു ആനയൂട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |