SignIn
Kerala Kaumudi Online
Friday, 07 June 2024 3.45 PM IST

കാലാവസ്ഥാ വ്യതിയാനം എങ്ങനെ തടയും? ശാസ്‌ത്രജ്ഞർക്ക് വഴികാട്ടിയത് ഒരുകൂട്ടം കാട്ടുപോത്തുകൾ

climate

മനുഷ്യർ ഉപയോഗിക്കുന്ന കാറുകളടക്കമുള്ള വാഹനങ്ങൾ കാർബൺ ഡയോക്‌സൈഡ് പുറംതള്ളുന്നത് ലോകമാകെയുള്ള കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ പ്രശ്‌നമാണ്. കാലാവസ്ഥാ വ്യതിയാനം വരുത്തിവയ്‌ക്കുന്ന ദുരന്തങ്ങൾ നാം ദിനംതോറും കാണുന്നതാണ്. അത് മനുഷ്യനും മൃഗങ്ങളും മരങ്ങളുമടക്കം അനുഭവിക്കുന്നു. വേനൽകാലത്ത് കനത്ത മഴയും മഴക്കാലത്ത് പ്രളയവും, തീരെ മഴയില്ലാത്ത അവസ്ഥ,വൃക്ഷങ്ങൾ സമയം തെറ്റി പൂക്കുന്ന അവസ്ഥ അങ്ങനെ നിരവധി ഉദാഹരണങ്ങളുണ്ട് എടുത്തുകാട്ടാൻ. കാർബൺ ബഹിർഗമനം മൂലമുള്ള പ്രശ്‌നങ്ങൾ ഭക്ഷ്യോൽപാദനത്തെയും ബാധിക്കാം എന്നതാണ് അവസ്ഥ. അത്തരത്തിൽ പ്രശ്‌നങ്ങൾ വരുംകാലത്ത് പാവപ്പെട്ടവരെയാണ് കൂടുതൽ ബാധിക്കുക.

കാർബൺ ബഹിർഗമനം തടയാൻ ബൈസൺ

കാട്ടുപോത്തിന്റെ ഇനത്തിൽപെട്ട ഒരു ജീവിയാണ് ബൈസൺ. അമേരിക്കൻ ബൈസൺ, യൂറോപ്യൻ ബൈസൺ എന്നിങ്ങനെ ലോകത്തിന്റെ രണ്ട് പ്രദേശങ്ങളിലായി ഇവയുണ്ട്. ബൈസണുകൾ വഴി വളരെ എളുപ്പം കാർബൺ ഡയോക്‌സൈഡ് അളവ് അന്തരീക്ഷത്തിൽ കുറയ്‌ക്കാനാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ്.

റൊമാനിയയിലെ ടാർക്കു പർവതത്തിലേക്ക് ഒരുകൂട്ടം ബൈസണുകളെ ശാസ്‌ത്ര‌ജ്ഞർ കൊണ്ടുവിട്ടു.170 എണ്ണമടങ്ങിയ വലിയ സംഘമായിരുന്നു അത്. 43,000 കാറുകൾ അമേരിക്കയിലെ റോഡിൽ നിന്നും പുറത്തുവിടുന്നത്ര കാർബൺ ഡയോക്‌സൈഡ് നീക്കാൻ ഇവയിലൂടെ കഴിഞ്ഞു. ആവാസ‌വ്യവസ്ഥയിൽ ശക്തമായി ഇടപെടുന്ന വന്യജീവികൾ കൂടുതൽ കാർബൺ ഡയോക്‌സൈഡ് പിടിച്ചെടുത്ത് അവ മണ്ണിൽ ലയിപ്പിക്കാൻ സഹായിക്കുന്നു. യേൽ പരസ്ഥിതിപഠന സ്‌കൂളിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്.

പർവതത്തിലെ കാർബൺ അളവ്

50 ചതുരശ്ര കിലോമീറ്റർ ഭാഗത്ത് മേയാൻ വിട്ട ബൈസൺ കൂട്ടം ഒരു വർഷം പ്രദേശത്തുണ്ടാക്കിയ മാറ്റം ശാസ്‌ത്രജ്ഞർ‌ വെളിപ്പെടുത്തി. 54,​000 ടൺ കാർബണാണ് ഇവിടെനിന്നും ബൈസണുകൾ പിടിച്ചെടുത്തത്. ബൈസണുകൾ ആ പ്രദേശത്ത് ഇല്ലാത്തപ്പോൾ ഇപ്പോഴുള്ള അളവിനെക്കാൾ 9.8 മടങ്ങ് കാർബൺ അവിടെ അധികമായുണ്ടായിരുന്നു എന്ന് കണ്ടെത്തി.

bison

ബൈസൺ വന്നപ്പോഴുള്ള മാറ്റം

മേയാനായി പുൽമേട്ടിലൂടെ ഇവ കൂട്ടമായി നടക്കുമ്പോൾ മണ്ണിലെ ജീവകങ്ങളെ വളമാക്കാൻ അത് കാരണമാകും. 'ഒപ്പം ചെടികളിലെ പുത്തൻ വിത്തുകളെ വിതറിയും അവിടുത്തെ ആവാസ വ്യവസ്ഥയെ ബൈസൺ സ്വാധീനിക്കും.' യേൽ സ്‌കൂളിലെ പ്രൊഫ. ഓസ്‌വാൾഡ് ഷ്‌മിറ്റ്സ് പറയുന്നു. സാധാരണ പശുക്കളെ മേയാൻ വിടുമ്പോൾ ബൈസണിനെ പോലെ പശുക്കൾ അത്രയധികം സ്ഥലങ്ങളിൽ മേയാൻ പോകുന്നില്ല എന്നതാണ്. ശക്തമായ ചൂടുള്ള സമയത്ത് പർവതത്തിന് ചുവട്ടിൽ തണലും ജലവും ലഭിക്കുന്നിടത്തേക്ക് പശുക്കൾ മാറും മഴയുള്ളപ്പോൾ അത് താഴെ അരുവിക്കരയിലെ കുറ്റിച്ചെടികൾക്കിടയിൽ നിൽക്കും. എന്നാൽ ബൈസണുകൾ ഈ സമയത്തും മേഞ്ഞുനടക്കും.

ആയിരക്കണക്കിന് വർഷങ്ങൾ യൂറോപ്പിലാകെ ഉണ്ടായിരുന്ന ബൈസൺ ഏതാണ്ട് 200 വർഷം മുൻപ് റൊമേനിയയിലെ പർവത മേഖലയിൽ ഇല്ലാതായി. പിന്നീട് സൗത്ത് കാർപാത്യൻ മലനിരയിൽ 2014ൽ ഇവയെ വീണ്ടും അവതരിപ്പിച്ചു. 170ഓളം ബൈസണുകളെയാണ് ഇവിടെ എത്തിച്ചത്. ഇത് 350 മുതൽ 450 വരെ എണ്ണമായി വർദ്ധിക്കും എന്നാണ് ഗവേഷകർ പറയുന്നത്. അതിലൂടെ പ്രദേശത്തെ കാർബൺ ബഹിർഗമനം എളുപ്പത്തിൽ ഇല്ലാതാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BISON, CARBON EMISSIONS, CARBON DIOXIDE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.