SignIn
Kerala Kaumudi Online
Sunday, 20 October 2024 10.21 AM IST

രാഖി സാവന്തിന് ട്യൂമറെന്ന് മുൻ പങ്കാളി, തട്ടിപ്പെന്ന് രണ്ടാം ഭർത്താവ്

Increase Font Size Decrease Font Size Print Page

ss

ബോളിവുഡ് താരം രാഖി സാവന്തിന് ട്യൂമറാണെന്ന് മുൻ പങ്കാളി റിതേഷ് സിംഗിന്റെ വെളിപ്പെടുത്തൽ. എന്നാൽ എല്ലാം തട്ടിപ്പെന്ന് രണ്ടാം ഭർത്താവ് ആദിൽ ഖാൻ. മുംബയ്‌യിലെ ആശുപത്രിയിൽ ഈ മാസം 14 മുതൽ രാഖി സാവന്ത് ചികിത്സയിലാണെന്നും ഗർഭപാത്രത്തിൽ ട്യൂമർ ബാധിച്ചിരിക്കുകയാണെന്നും റിതേഷ് സിംഗ്. ആശുപത്രിയിൽ ബോധരഹിതയായി കിടക്കുന്ന രാഖിയുടെ ചിത്രം സമൂഹമാദ്ധ്യമത്തിൽ പ്രചാരം നേടിയതിനു പിന്നാലെയാണ് റിതേഷ് സിംഗിന്റെ പ്രതികരണം. രാഖിയുടെ ആരോഗ്യത്തിനായി എല്ലാവരും പ്രാർത്ഥിക്കണം. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ . രോഗത്തെക്കുറിച്ച് രാഖി പറയുമ്പോൾ ആളുകൾ അത് തമാശയായാണ് എടുക്കുക. എന്നാൽ ആശുപത്രിയിലുള്ള ഈ ചിത്രം സത്യമാണ്. രാഖിയുടെ അവസ്ഥ ഗുരുതരമാണ് എന്നും റിതേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

എന്നാൽ, രാഖിയുടെ അസുഖം ശുദ്ധ തട്ടിപ്പാണെന്നും ജയിൽ ശിക്ഷ ഒഴിവാക്കാനുള്ള അടവാണെന്നും ആദിൽ ഖാൻ. കഴിഞ്ഞ വർഷമാണ് ആദിലും രാഖിയും വേർപിരിഞ്ഞത്. ഇതിനുശേഷം ഇരുവരും തമ്മിൽ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ലൈംഗിക ചുവയുള്ള വീഡിയോകൾ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആദിൽ പരാതി നൽകിയിരുന്നു. എന്നാൽ രാഖി ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് തള്ളിയതിനാൽ ഉടൻ കീഴടങ്ങേണ്ടിവരുന്ന സാഹചര്യമായതിനാൽ നടത്തുന്ന നാടകമാണെന്നും ആദിൽ ഖാൻ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.