കൊച്ചി: അപകടകരമായ രാസവസ്തുവായ എത്തിലീൻ ഓക്സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ പ്രമുഖ ഇന്ത്യൻ കറിപൗഡർ ബ്രാൻഡുകളായ എം.ഡി.എച്ച്, എവറസ്റ്റ് എന്നിവയുടെ ഉത്പന്നങ്ങൾ നേപ്പാൾ നിരോധനം ഏർപ്പെടുത്തി. എം.ഡി.എച്ചിന്റെ മദ്രാസ് കറി പൗഡർ, സാമ്പാർ മികസഡ് കറിമസാല, മികസഡ് മസാല കറി പൗഡർ, എവറസ്റ്റിന്റെ ഫിഷ് മസാല എന്നിവയുടെ വില്പനയും ഇറക്കുമതിക്കുമാണ് നിരോധനം. വില്പനയ്ക്ക് വിപണിയിൽ എത്തിച്ച ഈ ഉത്പന്നങ്ങൾ എത്രയും വേഗം തിരിച്ചെടുക്കണമെന്നും നേപ്പാളിലെ ഭക്ഷ്യ സുരക്ഷാ ഏജൻസി വിതരണക്കാരോട് ആവശ്യപ്പെട്ടു.
ആരോഗ്യത്തിന് ഹാനികരമാകുന്ന രാസവസ്തുവായ എത്തിലീൻ ഓക്സൈഡ് കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ഇന്ത്യൻ കറിപൗഡർ ബ്രാൻഡുകളായ എം. ഡി. എച്ച്, എവറസ്റ്റ് എന്നിവയുടെ മൂന്ന് കണ്ടെയ്നറുകളാണ് സിംഗപ്പൂരും ഹോങ്കോംഗും കഴിഞ്ഞ മാസം തിരിച്ചയച്ചിരുന്നു. തുടർന്ന് അമേരിക്ക, യൂറോപ്പ്, യു. കെ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ഭക്ഷ്യ സുരക്ഷാ ഏജൻസികൾ ഇന്ത്യൻ സുഗന്ധവ്യജ്ഞനങ്ങളുടെ പരിശോധന കർശനമാക്കി. ഇതോടെ ആഗോള വിപണിയിൽ ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യജ്ഞന കയറ്റുമതി താളംതെറ്റുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |