SignIn
Kerala Kaumudi Online
Sunday, 02 June 2024 11.59 AM IST

പരാജയം ഭയന്നുള്ള ആക്രമണം; കനയ്യ കുമാർ

c

ന്യൂഡൽഹി: തനിക്കെതിരെ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത് ബി.ജെ.പി സ്ഥാനാർത്ഥി മനോജ് തിവാരിയുടെ ആളുകളാണെന്ന് കനയ്യ കുമാർ. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്താലാണ് ഈ ആക്രമണം. കഴിഞ്ഞ ദിവസം വൈകിട്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ കനയ്യ കുമാറിനെ മാല അണിയിക്കാനെന്ന വ്യാജേന എത്തിയ യുവാക്കൾ ആക്രമിച്ചത്. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള നീക്കങ്ങളുടെ ബാക്കിയാണ് തനിക്കെതിരെയുള്ള ആക്രമണം. നടപ്പാക്കിയ വികസനമൊന്നും പറയാൻ ഇല്ലാത്തതാണ് അക്രമത്തിന് പ്രേരിപ്പിച്ചത്. അക്രമത്തിന് ജനം വോട്ടിലൂടെ മറുപടി നൽകണം. സംഭവത്തിൽ പൊലീസിലും തിരഞ്ഞെടുപ്പ് കമ്മിഷനിലും പരാതി നൽകിയിട്ടുണ്ടെന്നും കനയ്യകുമാർ പറഞ്ഞു. അതേസമയം, തന്നെ അക്രമിച്ച ആളിന്റെ ചിത്രവും കനയ്യ പുറത്തുവിട്ടു. മനോജ് തിവാരിയുടെ ഒപ്പം നിൽക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്. കൂടാതെ കനയ്യയെ ആക്രമിച്ച പ്രതികളിൽ രണ്ടുപേർ നേരത്തെ മസ്ജിദിൽ കയറി ബഹളമുണ്ടാക്കിയ കേസിലെ പ്രതികളാണെന്നാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, K
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.