ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും ആം ആദ്മി പാർട്ടിയെയും പ്രതിപട്ടികയിൽ ചേർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച കുറ്റപത്രത്തിൻമേൽ റൗസ് അവന്യു കോടതി നാളെ വാദം കേൾക്കും. കഴിഞ്ഞ ദിവസം ഇ.ഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രങ്ങളുമായി ബന്ധപ്പെട്ട വാദമുഖങ്ങൾ സമർപ്പിക്കാനാണ് പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ നാളെ കേസ് പരിഗണിക്കുന്നത്.
200ൽപ്പരം പേജുള്ള കുറ്റപത്രത്തിൽ കേജ്രിവാൾ കോഴയിടപാടിലെ മുഖ്യസൂത്രധാരനാണെന്നും ആംആദ്മി പാർട്ടിക്ക് ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൗത്ത് ഗ്രൂപ്പിൽ നിന്ന് 100 കോടി ആവശ്യപ്പെട്ടെന്നും ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |