തിരുവനന്തപുരം: സ്വകാര്യ വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നലെ തലസ്ഥാനത്ത് മടങ്ങിയെത്തി. പുലർച്ചെ 3.15നുള്ള ദുബായ് തിരുവനന്തപുരം വിമാനത്തിലാണ് അദ്ദേഹവും ഭാര്യ കമലയും പേരക്കുട്ടിയും മടങ്ങിയെത്തിയത്. മകൾ വീണയും മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും ഇന്ന് തിരിച്ചെത്തും. അതേസമയം വിദേശയാത്ര സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
ദുബായ്, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രിയും കുടുംബവും സന്ദർശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.15ന് മുതിർന്ന സി.പി.എം നേതാവ് എസ്. രാമചന്ദ്രൻ പിള്ളയുടെ ആനയറയിലുള്ള വസതിയിലെത്തിയ മുഖ്യമന്ത്രിയും ഭാര്യയും അദ്ദേഹത്തിന്റെ മകന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |